സഊദിയിൽ ഗ്യാസ് സിലിണ്ടറുകൾ വിൽക്കുന്ന കടകൾക്ക്‌ പദവി ശരിയാക്കാൻ​ അനുവദിച്ച കാലയളവ്​ നീട്ടി

0
1678

ജിദ്ദ: ഗ്യാസ് സിലിണ്ടറുകൾ വിൽക്കുന്ന കടകൾക്ക്‌ പദവി ശരിയാക്കാൻ​ അനുവദിച്ച കാലയളവ്​ ഒരു വർഷത്തേക്ക്​ നീട്ടിയതായി മുനിസിപ്പൽ-ഗ്രാമ-ഭവന മന്ത്രാലം അറിയിച്ചു.

ഡിസംബർ ഒമ്പത് വരെയായിരുന്നു നേരത്തെ നൽകിയ സമയപരിധി. മൂന്ന്​ ഘട്ടങ്ങളിലായാണ്​ ഗ്യാസ്​ സിലിണ്ടർ കടകളുടെ പദവികൾ ശരിക്കേണ്ടതെന്നും നിലവിലെ സമയപരിധി അടുത്ത വർഷം നവംബർ 29ന്​ അവസാനിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

എല്ലാ തരത്തിലും വലിപ്പത്തിലുമുള്ള ഗ്യാസ് സിലിണ്ടറുകളുടെ വില കാണിക്കുന്ന ബോർഡ് സ്ഥാപിക്കൽ, കടയുടെ മുമ്പിൽ ബോർഡ്​ സ്ഥാപിക്കൽ, ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്ന സ്ഥലം അഗ്​നി പ്രതിരോധശേഷിയുള്ള വസ്തുക്കൾ ഉപയോഗിച്ച് മറക്കൽ, വാൽവ്​ മുകളിൽ വരും വിധം സിലിണ്ടറുകൾ എപ്പോഴും കുത്തിനിറുത്തൽ, നിറച്ചതും ശൂന്യവുമായ സിലിണ്ടറുകൾ വെവ്വേറെ വെക്കാൻ​ പ്രത്യേക സ്ഥലങ്ങൾ ഒരുക്കൽ
സിലിണ്ടർ ഉരുട്ടുകയോ വലിച്ച്​ നീക്കുകയോ ചെയ്യരുത്, സിലിണ്ടറുകൾ കൊണ്ടുപോകാൻ ചെറിയ വാഹനങ്ങൾ ഒരുക്കണം. ഈ നിബന്ധനകൾ പാലിച്ചാണ്​ കടകൾ നിയപരമായ പദവി ശരിയാക്കേണ്ടതെന്നും മ​ന്ത്രാലയം വ്യക്തമാക്കി.