തിരുവനന്തപുരം സ്വദേശി റിയാദിലെ താമസസ്ഥലത്ത്​ നിര്യാതനായി

0
5287

റിയാദ്: തിരുവനന്തപുരം സ്വദേശി റിയാദിലെ താമസസ്ഥലത്ത്​ നിര്യാതനായി. തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് സ്വദേശി ഇർഷാദ് (41) ആണ് റിയാദിൽ എക്‌സിറ്റ്‌ 16ലെ താമസസ്ഥലത്ത്​ മരിച്ചത്.

ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. നാലര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. പിതാവ്: ഇബ്രാഹിം കുഞ്ഞ്. മാതാവ്: സൈനബ ബീവി. ഭാര്യ: സുബൈദ ബീവി. മക്കൾ: മുഹമ്മദ് തൻസീർ, തൻസീന, തസ്‌ബീന.