ദുബൈ: യു.എ.ഇയിൽ സന്ദർശക വിസയിലുള്ളവർക്ക് വിസ മാറണമെങ്കിൽ ഇനി മുതൽ രാജ്യത്തിന് പുറത്തേക്ക് പോകണം. രാജ്യത്തിനുള്ളിൽ നിന്ന് തന്നെ വിസ മാറാമെന്ന നിയമം ഇനി മുതൽ ലഭ്യമാകില്ല. പുതിയ നിർദേശം ഷാർജ, അബൂദബി എമിറേറ്റുകളിൽ പ്രാബല്യത്തിൽ വന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എന്നാൽ, ദുബൈയിൽ പുതിയ നിർദേശം പ്രാബല്യത്തിൽ വന്നിട്ടില്ല. ദുബൈയുടെ വിസിറ്റ് വിസയുള്ളവർക്ക് ഇവിടെ നിന്നുകൊണ്ട് തന്നെ വിസ പുതുക്കാം. എന്നാൽ, 2000 ദിർഹമിന് മുകളിൽ ചെലവാകും.

ഇതോടെ വിസ പുതുക്കണമെങ്കിലോ മറ്റ് വിസയിലേക്ക് മാറണമെങ്കിലോ രാജ്യം വിടണം (എക്സിറ്റ് അടിക്കണം). രാജ്യത്ത് വെച്ച് തന്നെ പുതിയ വിസ അടിക്കാമെന്ന സംവിധാനം ഒഴിവാക്കുന്നതോടെ വിമാന മാർഗമോ ബസിലോ രാജ്യത്തിന് പുറത്തുപോയി എക്സിറ്റ് അടിച്ച് തിരികെയെത്തി വിസ പുതുക്കേണ്ടി വരും.
വിസിറ്റ് വിസയിലുള്ളവർ അധികവും യു.എ.ഇയിൽ നിന്നുകൊണ്ട് തന്നെ അധിക തുക നൽകിയാണ് വിസ പുതുക്കിയിരുന്നത്. ഇത് പ്രവാസികൾ അടക്കമുള്ളവർക്ക് ഏറെ ഉപകാരപ്രദമായിരുന്നു. ഈ സംവിധാനമാണ് ഇനി മുതൽ ലഭ്യമാക്കാതെ വരുന്നത്. ദുബൈയുടെ വിസിറ്റ് വിസയുള്ളവർക്ക് ഇവിടെ നിന്നുകൊണ്ട് തന്നെ വിസ പുതുക്കാം. എന്നാൽ, 2000 ദിർഹമിന് മുകളിൽ ചെലവാകും
കൊവിഡ് കാലത്തിന് മുൻപും വിസ പുതുക്കണമെങ്കിൽ രാജ്യം വിടണമായിരുന്നു. എന്നാൽ, കൊവിഡ് എത്തിയതോടെ ഈ നിയമത്തിൽ ഇളവ് നൽകിയിരുന്നു. ഇപ്പോൾ വീണ്ടും പഴയ നിയമം നടപ്പാക്കുകയാണ്. അതേസമയം, താമസ വിസക്കാർക്ക് ഇത് ബാധകമല്ല.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




