ജിദ്ദ കേരള പൗരാവലി സാംസ്‌കാരിക കൂട്ടായ്മകളെ ആദരിച്ചു

ജിദ്ദ: ജിദ്ദ കേരള പൗരാവലി ലോകക്കപ്പിനോടനുബന്ധിച്ച് നടത്തിയ ‘വേൾഡ് കപ്പ് ഫിയസ്റ്റ’ യിൽ വിവിധ സാംസ്‌കാരിക കലാ പരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധേയമായ കൂട്ടായ്മകളെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. കേരളത്തിൽ നിന്നുമുള്ള പതിനാല് ജില്ലാ കൂട്ടായ്മകളുടെയും സഹകരണത്തിലും സാന്നിധ്യത്തിലുമാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.

ഇശൽ കലാ വേദി, മോഡൽ സ്കൂൾ മക്ക, തൃശൂർ സൗഹൃദ വേദി, ടീം ഹാപ്പിനെസ്സ്, എച്ച് ആന്റ് ഇ ലൈവ്, ടീം തരിവള എന്നീ കൂട്ടായ്മകളുടെ പ്രതിനിധികളായ ഇബ്‌റാഹീം ഇരിങ്ങല്ലൂർ, മുഹമ്മദ് കുട്ടി അരിബ്ര, ജമാൽ പേരാബ്ര, ഹസീന അഷ്‌റഫ്, ഷെമീന ടീച്ചർ, കബീർ അകോയ, ബഷീർ മാനിപുരം, പാപ്പൂ ജോസ്, സുവിജ സത്യൻ, ഷാജു, സോഫിയ സുനിൽ, സനാഹ് സയ്യിദ്, നദീറ ടീച്ചർ, നൗഷാദ്, ഡോ. ഇന്ദു, റാഫി ബീമാപ്പള്ളി എന്നിവരാണ് ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്

ചടങ്ങിൽ ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന രക്ഷാധികാരി അബ്ദുൽ മജീദ് നഹക്ക് യാത്ര മംഗളം നേർന്നു. ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ വി. പി മുഹമ്മദലി മുഖ്യാഥിതി ആയിരുന്നു. പി. എം മായിൻ കുട്ടി (പ്രസിഡന്റ് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം), റഫീഖ് പത്തനാപുരം (നവോദയ), കെ. ടി. എ മുനീർ (ഒ ഐ സി സി), ഇസ്ഹാക് പൂണ്ടോളി (കെ എം സി സി), ഹസ്സൻ കൊണ്ടോട്ടി, സി. എം അഹമ്മദ് ആക്കോട് എന്നിവർ സംസാരിച്ചു

റോഷൻ, നാസിമുദ്ധീൻ മണനാക്ക് (തിരുവനന്തപ്പുരം), മനോജ് (കൊല്ലം), അലി തേക്ക്തോട് (പത്തനംതിട്ട), അനീസ് (കോട്ടയം), അബ്ദുൽ ഖാദർ (എറണാകുളം), സുവിജ സത്യൻ (തൃശൂർ), അസീസ് പട്ടാമ്പി (പാലക്കാട്), ഡോ. അഷ്‌റഫ് (മലപ്പുറം), വഹാബ് (കോഴിക്കോട്), ഷിബു സെബാസ്റ്റിൻ (വയനാട്), കുബ്ര ലത്തീഫ് (കാസർകോഡ്) എന്നിവർ വിവിധ ജില്ല കൂട്ടായ്മകൾക്ക് വേണ്ടി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ‘പട്ടുറുമാൽ’ ഫെയിം അനീഷ് തിരൂർ, സോഫിയ സുനിൽ, കാസിം കുറ്റ്യാടി, മുജീബ് കൽപ്പറ്റ എന്നിവർ സദസിനെ സംഗീത സാന്ദ്രമാക്കി

ഉണ്ണി തെക്കേടത്ത്, ഹിഫ്‌സു റഹ്മാൻ, അഹമ്മദ് ഷാനി, സുൽഫി മമ്പാട്, വേണു അന്തിക്കാട്, നിസാർ മടവൂർ, സലിം പൊറ്റയിൽ, സലിം നാണി, ഷിഫാസ്, ഷഫീഖ് കൊണ്ടോട്ടി, ഉണ്ണീൻ പുലാക്കൽ, ബാബു കല്ലട എന്നിവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു. റാഫി ബീമാപള്ളി അവതാരകനായിരുന്നു. ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു.