റിയാദ്: 8,40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന
നിയോമിലെ സിന്ദാല
ലക്ഷ്വറി ദ്വീപ് പദ്ധതി കിരീടാവകാശിയും പ്രധാന മന്ത്രിയും നിയോം കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു.
2024 തുടക്കത്തിൽ തന്നെ സിന്ദാല ദ്വീപിന്റെ അതി മനോഹരവും വ്യത്യസ്തവുമായ സൗകര്യങ്ങൾ ആസ്വദിക്കാൻ ടൂറിസ്റ്റുകൾക്ക് സാധിക്കും.
ഏകദേശം 8,40,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന സിന്ദാല നിയോമിൽ വികസിപ്പിച്ചെടുക്കുന്ന ഒരു കൂട്ടം ദ്വീപുകളിലൊന്നാണ്.
ചെങ്കടലിലെ സിന്ദാല ദ്വീപ് ആഡംബര സമുദ്ര വിനോദ സഞ്ചാരത്തിനുള്ള നിയോമിന്റെ ആദ്യ കേന്ദ്രങ്ങളില്‍ ഒന്നും ദേശീയ ടൂറിസം തന്ത്രത്തിന് പിന്തുണ നല്‍കുന്ന പ്രധാന പദ്ധതികളില്‍ ഒന്നുമാണ്.
ചെങ്കടലില്‍ സമുദ്ര വിനോദ യാത്രകളുടെ പ്രധാന കവാടമായും ആതിഥ്യമര്യാദയിലും വിനോദത്തിലും ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര അനുഭവങ്ങളില്‍ ഒന്നായും മാറുന്ന നിലക്കാണ് സിന്ദാല ദ്വീപ് വികസന പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്.
ലോകത്തിലെ ആഡംബര സമുദ്ര വിനോദസഞ്ചാര കേന്ദ്രമാകാന്‍ പ്രാപ്തമാക്കുന്ന അതുല്യമായ സ്ഥാനവും മാസ്മരികമായ പ്രകൃതിയും കൊണ്ട് സവിശേഷമായ സിന്‍ദാല ദ്വീപ് രാജ്യാന്തര ടൂറിസത്തിലേക്കുള്ള ചെങ്കടലിലെയും മേഖലയിലെയും ഒരു കവാടം കൂടിയായിരിക്കുമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
വിഷൻ 2030 ന് കീഴിൽ അതിന്റെ ടൂറിസം അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനുള്ള രാജ്യത്തിന്റെ ഒരു പ്രധാന ചുവടുവയ്പ്പാണിത്.




