റിയാദിൽ ദശലക്ഷക്കണക്കിന് ആംഫെറ്റാമിൻ ഗുളികകൾ പിടികൂടി; നാലു പേർ അറസ്റ്റിൽ

0
1389

റിയാദ്: ദശലക്ഷക്കണക്കിന് ആംഫെറ്റാമിൻ ഗുളികകൾ കടത്താനുള്ള ശ്രമം റിയാദിലെ സൗദി അധികൃതർ പരാജയപ്പെടുത്തി.

മയക്കുമരുന്ന് കള്ളക്കടത്ത്, വിതരണ ശൃംഖലകൾ എന്നിവയെക്കുറിച്ചുള്ള സുരക്ഷാ തുടർനടപടികൾക്കിടെ അടുക്കളയിലെ മര പലക കയറ്റുമതിയിൽ ഒളിപ്പിച്ച 2,035,200 ആംഫെറ്റാമൈൻ ഗുളികകൾ പിടിച്ചെടുത്തതായി നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് വക്താവ് മേജർ മുഹമ്മദ് അൽ നുജൈദി പറഞ്ഞു.

മയക്കുമരുന്ന് കൈവശം വെച്ച നാല് പേരെ റിയാദിൽ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

ആഭ്യന്തര മന്ത്രാലയം അതിന്റെ വിവിധ സുരക്ഷാ ഏജൻസികൾ മുഖേനയും സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റിയുടെ ഏകോപനത്തോടെയും രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നവരെ പിടികൂടുകയും അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം പറഞ്ഞു.