നിയോമിൽ കാറ്റിലൂടെയും സൗരോർജ്ജത്തിലൂടെയും പുനരുപയോഗിക്കാവുന്ന ഉർജ്ജം നിർമ്മിക്കും

0
712

റിയാദ്: നിയോം പരിസ്ഥിതി സൗഹൃദ ടൂറിസ്റ്റ് നഗരം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കാറ്റിലൂടെയും സൗരോർജ്ജത്തിലൂടെയും പുനരുപയോഗിക്കാവുന്ന ഊർജം നിർമ്മിക്കാനാണ് നിയോം പദ്ധതി ലക്ഷ്യമിടുന്നതെന്ന് നിയോം സിഇഒ നദ്മി അൽ നാസർ പറഞ്ഞു.

ബുധനാഴ്ച റിയാദിൽ നടന്ന വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ ഗ്ലോബൽ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു. നിയോം പദ്ധതിയിൽ ഒക്‌സാഗൺ ഉൾപ്പെടുന്നുണ്ട്.

ഓക്സാഗൺ ഒരു ഓട്ടോമേറ്റഡ് പോർട്ടും ഒരു സംയോജിത വിതരണ ശൃംഖലയുമാണ്. അവിടെ നൂതന ഉൽപ്പാദന വ്യവസായങ്ങളെ ഉത്തേജിപ്പിക്കും. ആളുകളും വ്യവസായങ്ങളും സാങ്കേതികവിദ്യയും പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന ഒരു പുതിയ മാതൃകയായിരിക്കും ഇത്.