മദീനയിൽ അശ്രദ്ധമായി വാഹനമോടിച്ച് യുവതിയെയും രണ്ട് കുട്ടികളെയും ഇടിച്ചിട്ട ഡ്രൈവര്‍ അറസ്റ്റില്‍

0
1451

റിയാദ്: സഊദി അറേബ്യയില്‍ അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവറെ ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്‍തു. മദീനയിലെ അല്‍ ഹംറയിലായിരുന്നു സംഭവം. റോഡിന്റെ വശത്തുകൂടി നടന്നുപോവുകയായിരുന്ന സ്‍ത്രീയ്ക്കും രണ്ട് കുട്ടികള്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചതോടൊണ് പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത്. വൻ ദുരന്തത്തിൽ നിന്ന് യുവതിയും കുഞ്ഞും രക്ഷപ്പെടുന്ന വാർത്ത മലയാളം പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു. വീഡിയോ വ്യാപകമായതോടെ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡ്രൈവര്‍ അശ്രദ്ധമായി കാറോടിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പാര്‍ക്ക് ചെയ്‍തിരുന്ന രണ്ട് കാറുകള്‍ക്കിടിയിലേക്ക് തന്റെ വാഹനം വെട്ടിച്ച് കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ഈ സമയം തൊട്ടടുത്ത വീട്ടില്‍ നിന്ന് പുറത്തിറങ്ങി റോഡിലൂടെ നടക്കുകയായിരുന്ന യുവതിയെയും രണ്ട് കുട്ടികളെയും വാഹനം ഇടിച്ചിടുകയായിരുന്നു. ഇവര്‍ക്ക് മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവറെ കണ്ടെത്തി ശിക്ഷിക്കണമെന്ന് നിരവധിപ്പേര്‍ ആവശ്യപ്പെട്ടു. ഡ്രൈവറെ അറസ്റ്റ് ചെയ്‍തതായും ഇയാള്‍ക്ക് നിയമപ്രകാരമുള്ള ശിക്ഷ ലഭ്യമാക്കാന്‍ ട്രാഫിക് അതോറിറ്റിക്ക് കൈമാറിയിട്ടുണ്ടെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിയന്ത്രണം വിട്ട് കുതിച്ചെത്തിയ കാർ മറ്റൊരു കാറിനെ ഇടിച്ചു തെറിപ്പിച്ചു; ഇടയിൽ പെട്ട യുവതിയും കുഞ്ഞും അദ്‌ഭുതകരമായി രക്ഷപ്പെട്ടു – മദീനയിൽ നിന്നുള്ള വീഡിയോ