ജിദ്ദ: ജിദ്ദയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. രാമനാട്ടുകര സ്വദേശി നാസർ കോങ്ങയിൽ ആണ് ജിദ്ദയിൽ അന്തരിച്ചത്. 50 വയസായിരുന്നു. 30 വർഷമായി പ്രവാസിയായ ഇദ്ദേഹം നിലവിൽ ജിദ്ദയിൽ ടാക്സി ഡ്രൈവർ ആയിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരാഴ്ചയോളമായി ജിദ്ദ കിംഗ് ഫഹദ് ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. കെഎംസിസി യുടെ സജീവ പ്രവർത്തകനും ജിദ്ദ ബേപ്പൂർ മണ്ഡലം കെഎംസിസി പ്രസിഡന്റ് അഷ്‌റഫ് കോങ്ങയിലിന്റെ സഹോദരൻ കൂടിയാണ്.
ഭാര്യ: റംല വി ടി. മക്കൾ: അനസ്,
അംജദ് അലി, ആഷിക് മാർജാൻ,
മിസ്രിയ. മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യുന്നതിന് വേണ്ട നടപടികൾ നടന്നുവരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




