അർജന്റീനയ്‌ക്കെതിരായ സഊദിയുടെ വിജയത്തിന് ശേഷം കളിക്കാർക്ക് വൻ പ്രതിഫലം ലഭിക്കുമെന്ന വാർത്തകൾ തെറ്റാണെന്ന് പരിശീലകൻ ഹെർവ് റെനാർഡ്

0
3601

റിയാദ്: ഖത്തർ ലോകകപ്പ് മത്സരത്തിൽ അർജന്റീനയ്‌ക്കെതിരായ സഊദിയുടെ വിജയത്തിന് ശേഷം കളിക്കാർക്ക് വൻ പ്രതിഫലം ലഭിക്കുമെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് സഊദി ദേശീയ ടീമിന്റെ പരിശീലകൻ ഹെർവ് റെനാർഡ് പറഞ്ഞു.

ഞങ്ങൾക്ക് ഒരു നല്ല ഫുട്ബോൾ ഫെഡറേഷനുണ്ട് അതുപോലെ തന്നെ സ്പോർട്സ് മന്ത്രാലയവും. നിലവിൽ ഞങ്ങൾ ഒരു മത്സരത്തിൽ മാത്രമേ വിജയിച്ചിട്ടുള്ളൂ. യോഗ്യത നേടുക എന്ന ലക്ഷ്യത്തിനായാണ് ഞങ്ങൾ വന്നത്. ലോകകപ്പിലെ തിരഞ്ഞെടുക്കപെട്ട ടീമുകളുടെ കാര്യത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. ഞങ്ങൾ വിനയം നിലനിർത്തും കാരണം അത് മറന്നാൽ ഞങ്ങൾക്ക്‌ ഒരു നല്ല മത്സരം കളിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ പോളണ്ട് മത്സരത്തിനായുള്ള വാർത്താ സമ്മേളനത്തിനിടെയാണ് റെനാർഡ് ഇക്കാര്യം വ്യക്തമാക്കിയത്.

സഊദി ദേശീയ ടീമിന്റെ വിജയത്തിൽ ആഹ്ലാദിക്കുന്നവരുണ്ട് ഇത് ഒരു ഭാഗ്യമാണെന്ന് വിശ്വസിക്കുന്നവരുണ്ട്, ഞങ്ങൾ എല്ലാ അഭിപ്രായങ്ങളും കേട്ട് നിശബ്ദത പാലിച്ച് കളിക്കും. പരുക്ക് കാരണം സൽമാൻ അൽ ഫറാജിന് നിലവിലെ ലോകകപ്പിൽ കളിക്കുന്നത് ബുദ്ധിമുട്ടാണ്.

ഓരോരുത്തർക്കും അവരവരുടെ കഥയുണ്ട്. ഇത് എന്റെ കഥയാണ്. ഇത് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. എന്റെ പൂർവ്വികർ പോളണ്ടിൽ നിന്നുള്ളവരായിരുന്നു, പക്ഷേ നാളെ ഞാൻ ഒരു സൗദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.