സഊദിയുടെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് സ്‌പോർട്‌സ് മന്ത്രി; രണ്ടു ഗോളുകൾ നേടി പുതുചരിത്രം സൃഷ്ടിച്ചപ്പോൾ അദ്ദേഹം ആവേശത്തിലായി

0
3189

ദോഹ: സഊദി ടീമിന്റെ വിജയത്തിൽ സ്‌പോർട്‌സ് മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ രാജകുമാരൻ ആഹ്ളാദം പ്രകടിപ്പിച്ചു.

മന്ത്രി കളി കാണാൻ എത്തിയിരുന്നു.
രണ്ടു ഗോളുകൾ നേടി പുതുചരിത്രം സൃഷ്ടിച്ചപ്പോൾ അദ്ദേഹം ആവേശത്തിലായി. സാലിഹ് അൽ ഷെഹ്‌രിയും സേലം അൽ ദോസരിയും ഗോളുകൾ നേടുന്ന നിമിഷങ്ങൾ അബ്ദുൽ അസീസ് ബിൻ തുർക്കി രാജകുമാരൻ സന്തോഷിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ ഇതിനകം പ്രചരിച്ചു.

വലിയ ആവേശത്തോടെയാണ് സഊദി മൽസരത്തെ സ്വീകരിച്ചത്. സർക്കാർ ജീവനക്കാർക്ക് മൽസരം കാണാന്‍ ഇന്ന് അവധി നൽകിയിരുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളും മൽസരം കാണാൻ അവസരം ഒരുക്കി. സ്വദേശികൾക്കൊപ്പം പ്രവാസികളും മൽസരം കാണാനും ടീമിനെ പിന്തുണയ്ക്കാനും എത്തിയിരുന്നു.

വിജയത്തോടനുബന്ധിച്ച് റിയാദ് ബൊൾവാർഡ് സിറ്റി, ബൊൾവാർഡ് വേൾഡ്, വിന്റർ ലാൻഡ് എന്നിവയിലേയ്ക്ക് ഇന്ന് സൗജന്യമായി പ്രവേശിക്കാമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി തലവൻ കൗൺസിലർ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു.