റിയാദ്: അർജന്റീനയ്‌ക്കെതിരായ സൗദി ദേശീയ ടീമിന്റെ വിജയത്തെ “ചരിത്ര ഞെട്ടലെന്നാണ്” ഫിഫ വിശേഷിപ്പിച്ചത്. മത്സരശേഷം ഫിഫ ട്വിറ്റർ അക്കൗണ്ടിൽ ഇങ്ങനെ എഴുതി: “ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഞെട്ടലുകളിൽ ഒന്ന്.”
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

One of the biggest shocks in #FIFAWorldCup history
— FIFA World Cup (@FIFAWorldCup) November 22, 2022
2022 ലോകകപ്പിൽ ഗ്രൂപ്പ് സിയുടെ ആദ്യ റൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീനയെ തോല്പിച്ചത്.
ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കണ്ണീർ വീഴ്ത്തി അട്ടിമറി വിജയം നേടിയ സഊദി ടീമിനെ കിരിടീവകാശി മുഹമ്മദ് ബിൻ സൽമാൻ അഭിനന്ദിച്ചു. “സഊദി ടീമിൻ്റെ നിശ്ചയദാർഢ്യം തുവൈഖ് പർവ്വതം പോലെയാണ്… ആ മല ഇടിഞ്ഞ് നിലംപൊത്തിയാലല്ലാതെ അവരുടെ നിശ്ചദാർഢ്യം തകരില്ല”-കിരീടാവകാശി പറഞ്ഞു. നിശ്ചയ ദാർഢ്യത്തോടെ അർജൻ്റീനിയൻ ടീമിനെ നേരിട്ട് പരാജയപ്പെടുത്തിയ സഊദി ടീമിനെ കിരീടാവകാശി അഭിനന്ദിച്ചു. സഊദി ടീമീൻ്റെ വിജയത്തിൽ രാജ്യത്തൊട്ടാകെ ആഘോഷം ആംരംഭിച്ചിട്ടുണ്ട്.
നേരത്തെ, ലോകമെമ്പാടുമുള്ള ആരാധകരുടെ കിരീട പ്രതീക്ഷകൾക്ക് നിറം പകർന്നാണ് ഖത്തർ ലോകകപ്പിലെ ഗോൾവേട്ടയ്ക്ക് പെനൽറ്റി ഗോളിലൂടെ അർജന്റീനയും മെസ്സിയും തുടക്കമിട്ടത്. ഈ ഗോളിനു ശേഷം മെസ്സി ഉൾപ്പെടെ മൂന്നു തവണ കൂടി പന്ത് സഊദി വലയിലെത്തിച്ചെങ്കിലും അതെല്ലാം ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയത് അർജന്റീനയ്ക്ക് തിരിച്ചടിയായി. മറുവശത്ത്, അർജന്റീനയുടെ പേരും പെരുമയും വകവയ്ക്കാതെ പൊരുതിയ സഊദി അറേബ്യയും തീരെ മോശമാക്കിയില്ല. ഒന്നു രണ്ടു തവണ ഗോളിന് അടുത്തെത്തിയ അവർക്ക് ആദ്യ പകുതിയിൽ ഫിനിഷിങ്ങിലെ പോരായ്മകൾ വിനയായി.
വീഡിയോകൾ കാണാം 👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
قالها محمد بن سلمان :
" همة السعوديين مثل جبل طويق .. ولن تنكسر إلا إذا انهد هذا الجبل وتساوى بالأرض " .
.
.
🇸🇦🇸🇦#السعوديه_الارجنتين— خبر عاجل (@AJELNEWS24) November 22, 2022
جانب من احتفالات جمهور #المنتخب_السعودي في منطقة #فان_فيستفال التابعة لفعاليات #موسم_الرياض بالفوز على #منتخب_الأرجنتين #العربية_في_المونديال pic.twitter.com/7K5ujtfBaK
— العربية السعودية (@AlArabiya_KSA) November 22, 2022
بعبارة “#ميسي وين وين” جماهير سعودية وعربية تحتفل بفوز #المنتخب_السعودي في شوارع #الرياض
عبر:
@NawafAzizN pic.twitter.com/T2DDUrnGTS— العربية السعودية (@AlArabiya_KSA) November 22, 2022
https://twitter.com/_z61/status/1595026551061504002?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1595026551061504002%7Ctwgr%5E94597b8122ba756fc369df210bfa04eb3909b6ff%7Ctwcon%5Es1_c10&ref_url=https%3A%2F%2Fmalayalamnewsdesk.com%2F2022%2F11%2F22%2F15054-saudi-won%2F
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




