ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊറോണ വ്യാപനം കുറയുന്ന സാഹചര്യത്തിൽ, വിമാന യാത്രകളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി ഇറക്കിയ ഉത്തരവിൽ ഇളവ് നൽകി കേന്ദ്ര സർക്കാർ. വിമാന യാത്രകളിൽ ഇനി മാസ്ക് ധരിക്കണമെന്ന് നിർബന്ധമില്ല. താത്പര്യമുള്ളവർ മാത്രം വിമാനങ്ങളിൽ ഇനി മുതൽ മാസ്ക് ധരിച്ചാൽ മതിയാകും.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കേന്ദ്ര സർക്കാരിന്റെ കൊറോണ നയത്തിന്റെ ഭാഗമായാണ് മാസ്ക് നിർബന്ധമാക്കിയ തീരുമാനത്തിൽ ഇളവ് നൽകുന്നതെന്ന് എയർലൈൻസ് കമ്പനികൾക്ക് നൽകിയ മാർഗനിർദേശങ്ങളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വിമാന യാത്രകളിൽ മാസ്ക് ധരിക്കാത്ത യാത്രക്കാർക്ക് ഇനി മുതൽ പിഴയടക്കേണ്ടി വരില്ല. ഇവർക്കെതിരെ നടപടികളും ഉണ്ടാകില്ല.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 501 പുതിയ കൊറോണ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2020 ഏപ്രിൽ 6 ന്, 474 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷമുള്ള കുറഞ്ഞ നിരക്കാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ആകെ ജനസംഖ്യയുടെ 0.02% ആളുകളെ മാത്രമാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. രോഗം ഭേദമാകുന്നവരുടെ ഭേദമാകുന്നവരുടെ നിരക്ക് 98.79 ശതമാനവുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




