വാഹന അപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന തൃശൂർ സ്വദേശി നാട്ടിൽ മരിച്ചു

0
633

മസ്‌കത്ത്: ഒമാനിലുണ്ടായ വാഹന അപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന തൃശൂർ സ്വദേശി നാട്ടിൽ മരിച്ചു.

മുദൈബി നഗരസഭ ജീവനക്കാരനായിരുന്ന തൃശൂർ പൊട്ടി ചിറക്കൽ മുഹമ്മദിന്റെ മകൻ അസീസ് ആണ് ഇന്നലെ രാവിലെ നാട്ടിൽ മരിച്ചത്. മുദൈബിയിൽ വച്ചാണ് അസീസ് അപകടത്തിൽ പെട്ടത്. ഭാര്യ: സുബൈദ. മക്കൾ: മുഹ്സിൻ, തസ്നി. മരുമകൻ: റഫീഖ്.മയ്യിത്ത് ചിറക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.