ലോകകപ്പ്: മെസ്സിയും സംഘവും അബുദാബിയിൽ പരിശീലനം തുടങ്ങി

0
1333

അബുദാബി: ലയണൽ മെസ്സിയും സംഘവും അബുദാബിയിൽ പരിശീലനം തുടങ്ങി. ഇന്നലെ  അൽനഹ്യാൻ സ്റ്റേഡിയത്തിൽ നടന്ന പരിശീലനം കാണാൻ നിരവധി പേർ സ്റ്റേ‍ഡിയത്തിൽ എത്തിയിരുന്നു.

മെസ്സിയോടൊപ്പം ഏഞ്ചൽ ഡി മരിയ, മാർട്ടിനസ്, ജൂലിയൻ അൽവാരസ് തുടങ്ങിയ താരങ്ങളും പരിശീലനത്തിന് ഇറങ്ങിയിരുന്നു. പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഇഷ്ടതാരത്തിന്റെ പേരു വിളിച്ചും ഹർഷാരവം മുഴക്കിയും ആരാധകർ പിന്തുണച്ചു. അർജന്റീനയുടെ ജഴ്സി അണിഞ്ഞാണു വിവിധ രാജ്യക്കാരായ ആരാധകർ സ്റ്റേഡിയത്തിൽ എത്തിയത്.

ജഴ്സിയില്ലാതെ എത്തിയവർ സ്റ്റേഡിയത്തിൽ നിന്നു വൻതുകയ്ക്ക് (200 ദിർഹം) വാങ്ങി ധരിച്ചും മെസിയോടും സംഘത്തോടുമുള്ള ഇഷ്ടം പ്രകടിപ്പിച്ചു. പരിശീലനം കാണാനും ടിക്കറ്റിലൂടെയായിരുന്നു പ്രവേശനം.