കൈക്കൂലി വാങ്ങുന്നതിനിടെ സഊദിയിൽ ജഡ്ജി അറസ്റ്റിൽ

0
2432

മദീന: മദീന മേഖലയിലെ അപ്പീൽ കോടതിയിൽ സേവനമനുഷ്ഠിക്കുന്ന ജഡ്ജിയെ കൈക്കൂലി വാങ്ങിയ കുറ്റത്തിന് അഴിമതി വിരുദ്ധ അതോറിറ്റി അറസ്റ്റ് ചെയ്തു.

മദീന മേഖലയിലെ അപ്പീൽ കോടതിയിലെ ജഡ്ജിയായ ഇബ്രാഹിം ബിൻ അബ്ദുൽ അസീസ് അൽ-ജുഹാനി 500,000 റിയാൽ വാങ്ങുന്നതിനിടെയാണ് പിടിയിലായതെന്ന് മേൽനോട്ട അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) അറിയിച്ചു.

ഒരു പ്രദേശത്തെ ജനറൽ കോടതിയിൽ നിലനിൽക്കുന്ന ഒരു കേസിൽ അന്തിമ വിധി പുറപ്പെടുവിക്കുന്നതിന് പകരമായി ഒരു പൗരനിൽ നിന്നു എത്രയും തുക
കൈക്കൂലിയായി വാങ്ങുകയായിരുന്നു.

കുറ്റാരോപിതർക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാക്കുന്നതിനോ പൊതുതാൽപ്പര്യത്തെ ഏതെങ്കിലും വിധത്തിൽ ദ്രോഹിക്കുന്നതിനോ വേണ്ടി പബ്ലിക് ഓഫീസ് ദുരുപയോഗം ചെയ്യുന്ന ആരെയും പിന്തുടരുന്നത് തുടരുമെന്നും അഴിമതിക്കെതിരെ യാതൊരു സഹിഷ്ണുതയും കാണിക്കാതെ നിയമ നടപടി സ്വീകരിക്കുമെന്നും നസഹ പറഞ്ഞു.