റിയാദ്: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ജി 20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്തോനേഷ്യയിൽ എത്തി.
ബാലിയിലെ എൻഗുറാ റായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ, കിരീടാവകാശിയെ ഇന്തോനേഷ്യയിലെ മാരിടൈം ആൻഡ് ഇൻവെസ്റ്റ്മെന്റ് അഫയേഴ്സ് കോർഡിനേറ്റിംഗ് മന്ത്രി ലുഹുത് ബിൻസാർ സ്വീകരിച്ചു.
ഊർജ മന്ത്രി തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ, സഹമന്ത്രിയും ക്യാബിനറ്റ് അംഗവുമായ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുല്ല ബിൻ ബന്ദർ, നാഷണൽ ഗാർഡ് മന്ത്രി സൗദ് ബിൻ സൽമാൻ രാജകുമാരൻ, പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും അദ്ദേഹത്തോടൊപ്പമുണ്ട്.
സൗദി അറേബ്യയുടെ പ്രധാനമന്ത്രിയായ ശേഷം കിരീടാവകാശി പങ്കെടുക്കുന്ന ആദ്യ ജി20 ഉച്ചകോടിയാണിത്.
ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം, കിരീടാവകാശി നിരവധി ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കും. രാജ്യവും സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയത്തിനും ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള അദ്ദേഹത്തിന്റെ താൽപ്പര്യം ഭാഗമായാണ് രാജ്യങ്ങൾ സന്ദർശിക്കുന്നത്.




