ഖത്തറിന്റെ മണ്ണിൽ ഏറ്റുമുട്ടാൻ സഊദി ടീം റെഡി; 26 കളിക്കാരുടെ പട്ടിക പുറത്തു വിട്ടു

0
1854

റിയാദ്: ഖത്തർ ലോകകപ്പിനുള്ള 26 കളിക്കാരുടെ പട്ടിക സഊദി ദേശീയ ടീമിന്റെ പരിശീലകനായ ഫ്രഞ്ച് പരിശീലകൻ ഹെർവ് റെനാർഡ് പ്രഖ്യാപിച്ചു.

മുഹമ്മദ് അൽഉവൈസ്, മുഹമ്മദ് അൽയാമി, നവാഫ് അൽഅഖീദി, യാസർ അൽശഹ്റാനി, അലി അൽബലീഹി, അബ്ദുൽ ഇലാഹ് അൽ അംരി, അബ്ദുല്ല മാദോ, ഹസൻ അൽതംബക്തി, സുൽത്താൻ അൽഗന്നാം, സൗദ് അബ്ദുൽ ഹമീദ്, മുഹമ്മദ് അൽബുറൈക്, റിയാദ് ശറാഹിലി, അലി അൽഹസൻ, മുഹമ്മദ് കനോ, അബ്ദുൽ ഇലാഹ് അൽമാലികി, അബ്ദുല്ല അതീഫ്, റിയാദ് ശറാഹിലി, അബ്ദുറഹ്‌മാൻ അൽഅബൂദ്, സൽമാൻ അൽഫറാജ്, നാസർ അൽദൂസരി, സാലിം അൽദൂസരി, ഹത്താൻ ബാഹ്ബരി, ഹൈതം അസീരി, ഫഹദ് അൽമൗലിദ്, സാലിഹ് അൽശഹ്രി, ഫിറാസ് അൽബരീക്കാൻ എന്നീ 26 താരങ്ങളാണ് പട്ടികയിലുള്ളത്. പരിക്കേറ്റ ഫവാസ് അൽഖർനിക്ക് പകരം അമിൻ ബുഖാരിയായിരിക്കും ഗോൾകീപ്പർ.

അർജന്റീന, പോളണ്ട്, മെക്സികോ എന്നീ ടീമുകളുമായി നവംബർ 22, 26, 30 തിയ്യതികളിലാണ് ടീം ഏറ്റുമുട്ടാനിരിക്കുന്നത്.

നവാഫ് അൽആബിദ്, അബ്ദുല്ല അൽഹംദാൻ, അഹമ്മദ് ബാമസ്ഊദ്, സക്കറിയ ഹോസാവി, അമീൻ ബുഖാരി,അബ്ദുല്ല റദീഫ്, അയ്മൻ യഹ്യ എന്നിവരെ ടീമംഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.