പ്രവാസം @40 ടോക് ഷോ സംഘടിപ്പിച്ച് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ

0
1282

ജിദ്ദ: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ നാല്പതാം വാർഷികത്തോടനുബന്ധിച്ച് പ്രവാസം@40 ടോക് ഷോ സംഘടിപ്പിച്ചു. പ്രവാസ ലോകത്ത് നാല് പതിറ്റാണ്ട് പിന്നിട്ടവർ ഒന്നിച്ച ടോക് ഷോ നവ്യാനുഭവമായി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വി.പി. മുഹമ്മദലി, ആലുങ്ങൽ മുഹമ്മദ്, നജീബ് കളപ്പാടൻ, പി.എം അമീർ അലി, അബ്ദുൽ മജീദ് നഹ, ഹംസ സീക്കോ, അബ്ദുൽ അസീസ്, അബൂബക്കർ അഞ്ചിലാനിൽ, മുഹമ്മദ് ഹനീഫ്,
തുടങ്ങി മുപ്പതോളം പേർ  അവരുടെ ആദ്യകാലാനുഭവങ്ങൾ പങ്ക് വെച്ചു.

കപ്പലിൽ വന്നവരും ഷറഫിയയിലെ പഴയ വിമാനത്താവളത്തിൽ ഇറങ്ങിയവരും മരുഭൂമിയിലെ മണൽ റോഡുകളിലൂടെ ദീർഘയാത്ര നടത്തി ഹജിന് പോയവരുമെല്ലാം അവരുടെ അനുഭവങ്ങൾ പങ്ക് വെച്ചു.

മുനിസിപ്പാലിറ്റിയിൽ ദിവസക്കൂലിക്ക് പണിയെടുത്ത് പ്രവാസ ജീവിതം തുടങ്ങിയവർ, പിന്നീട് വന്ന് ചേർന്ന പടിപടിയായ ഉയർച്ചകളും ജീവിത വിജയങ്ങളും ഓർത്തെടുത്തപ്പോൾ അവ പ്രചോദനമുയർത്തുന്ന അനുഭവപാഠങ്ങളായി. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കപ്പൽ യാത്രയുടെ അനുഭവങ്ങൾ, കടൽ ചൊരുക്ക് ബാധിച്ച് മരണമടഞ്ഞ സഹയാത്രികരെയും അവരുടെ മൃതദേഹങ്ങൾ കടലിൽ താഴ്ത്തിയതിന്റെയും ഓർമ്മകൾ. മിനായിലേക്ക് ടെന്റുകളും ഗ്യാസ് കുറ്റികളും പാത്രങ്ങളുമായി ഹജിന് പോയതിന്റെ മറക്കാത്ത ഓർമ്മചിത്രങ്ങൾ. നാട്ടിൽ നിന്നുള്ള കത്തുകൾ ലഭിക്കാനും വിവരങ്ങൾ അറിയാനും ദിവസങ്ങളും മാസങ്ങളും കാത്തിരിക്കേണ്ടി വന്ന ചരിത്രം.അങ്ങനെ പ്രവാസത്തിന്റെ അനുഭവങ്ങൾ ഒന്നൊന്നായി ഓരോരുത്തർ പങ്കുവച്ചപ്പോൾ സദസ്സിന് ലഭിച്ചത് പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ഗൾഫ് പ്രവാസത്തിന്റെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളായിരുന്നു.

പ്രവാസ ലോകത്ത് നാല് പതിറ്റാണ്ട് പിന്നിട്ട എ.എ. അബ്ദുൽ അസീസ്‌ , എം. അബ്ദുൽ ഗനി , അബ്ദുൽ മജീദ് നഹ, അബ്ദുൽ നാസർ മലബാരി, അബ്ദുൽ ഖാദർ കായംകുളം, അബ്ദുറഹ്മാൻ പട്ടർകടവൻ, സി. കെ അബ്ദുറഹ്മാൻ, അബ്ദുസ്സമദ് പൊറ്റയിൽ, അബൂബക്കർ അഞ്ചിലാൻ, ആലുങ്ങൽ മുഹമ്മദ്, പി. എം. അമീറലി , അഞ്ചുകണ്ടൻ യൂസുഫ്, ബഷീർ അഹ്മദ്, ഹനീഫ് സുലൈമാൻ, ഇസ്മായിൽ മങ്കരത്തൊടി, ജമാലുദ്ദീൻ, അബ്ദുസ്സലാം മേത്തലയിൽ, വി. പി. മുഹമ്മദലി, മുഹമ്മദ് ഹനീഫ് കോട്ട, മുഹമ്മദലി ഓവുങ്ങൽ, മുഹമ്മദ് വി.എം. ബാവ, മുഹമ്മദ് നജീബ്, നജീബ് കളപ്പാടൻ, നിസാർ ഇബ്‌റാഹീം, സൈദലവി ആറങ്ങോടൻ, സീക്കോ ഹംസ, വി. പി. ശംസുദ്ദീൻ , വീരാൻ കുട്ടി തുടങ്ങിയവരെ ഇസ്ലാഹി സെന്റർ മൊമെന്റോ നൽകി ആദരിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക