ജിദ്ദ : കെ.എം സി. സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ടി.വി ഇബ്റാഹീം എം.എൽ എ യുമായി സംഘടിപ്പിച്ച മുഖാമുഖം “ടോക്ക് ആൻഡ് ചാറ്റ് വിത്ത് എം. എൽ. എ ” ശ്രദ്ധേയമായി. കൊണ്ടോട്ടി മണ്ഡലത്തിൽ നിന്നുള്ള പ്രധാന പ്രവർത്തകരെ പങ്കെടുപ്പിച്ചായിരുന്നു മുഖാമുഖം സംഘടിപ്പിച്ചത്. മണ്ഡലത്തിലെ വികസന കാര്യങ്ങളെ കുറിച്ചും പാർട്ടി പ്രവർത്തനങ്ങളെക്കു റിച്ചുമുള്ള നിരവധി ചോദ്യങ്ങളും ആവശ്യങ്ങളുമാണ് പ്രവർത്തകർ എം.എൽ. എ ക്ക് മുന്നിൽ അവതരിപ്പിച്ചത്. എല്ലാ ചോദ്യങ്ങൾക്കും എം.എൽ. എ മറുപടി നൽകി.
മണ്ഡലത്തിൽ സമ്പൂർണ കുടിവെള്ള പദ്ധതി ഡിസംബർ അവസാനത്തോടെ പൂർത്തിയാകുമെന്നും വിദ്യഭ്യാസ രംഗത്തെ പുരോഗതിക്ക് വേണ്ടി കുടുതൽ പദ്ധതികൾ കൊണ്ട് വരുമെന്നും മണ്ഡലത്തിലെ പ്രധാന റോഡുകളുടെ വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കുമെന്നും കരിപ്പൂർ വിമാനത്താവളത്തിലേക്ക് വലിയ വിമാനങ്ങളുടെ സർവ്വീസ് പുനരാരംഭിക്കാനുള്ള ശ്രമം തുടരുമെന്നും വ്യാപകമായിരിക്കുന്ന ലഹരിക്കെതിരെ സർക്കാർ നടത്തുന്ന കാംപയിനിനെ പിന്തുണക്കുന്നതിനോടപ്പം മറ്റു സന്നദ്ധ സംഘടനകളുടെ പിന്തുണയോടെ സ്കോഡുകൾ രുപീകരിക്കുന്നതുൾപ്പട യുള്ള കാര്യങ്ങൾ ചെയ്യുമെന്നും പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി എം. എൽ. എ പറഞ്ഞു. പ്രതിപക്ഷ എം. എൽ.എ ആയിരുന്നിട്ട് പോലും മണ്ഡലത്തിൻ്റെ സമഗ്ര മേഘലയിലും വലിയ വികസനങ്ങൾ കൊണ്ട് വരാൻ സാധിച്ച മണ്ഡലമാണ് കൊണ്ടോട്ടി എന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ കെ. എം. സി. സി കൊണ്ടോട്ടി മണ്ഡലം പ്രസിഡണ്ട് കെ. കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെഎംസിസി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഇസ്മായിൽ മുണ്ടക്കുളം ഉദ്ഘാടനം ചെയ്തു. ഡോ. സൈതലവി, പ്രവാസി ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് ഹംസ ഹാജി, മൊറയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജലീൽ ഒഴുകുർ, നൗഷാദ് വാഴയൂർ, കെ. എൻ.എ ലത്തീഫ്, അബൂബക്കർ മാസ്റ്റർ, ബഷീർ മാറാടി, ലത്തീഫ് വാഴയൂർ, റഹ്മത്തലി തുറക്കൽ, റഷീദ് വാഴക്കാട്, ഹസ്സൻ യമഹ, യുസഫ് കോട്ട, ബാദുഷ മാസ്റ്റർ, സുബൈർ എം. എം എന്നിവർ സംസാരിച്ചു.
അബു ഹാജി, ബാവ കാരി, ഫിറോസ് പരതക്കാട്, മജീദ് കൊട്ടപ്പുറം, കബീർ നീറാട്, സി. സി റസാഖ്, നാസർ കെ.വി എന്നിവർ നേതൃത്വം നൽകി. മുജീബ് മുതുവല്ലൂർ ഖിറാഅത്ത് നടത്തി. കൊണ്ടോട്ടി മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി അൻവർ വെട്ടുപ്പാറ സ്വാഗതവും ട്രഷറർ കെ. പി അബ്ദു റഹിമാൻ ഹാജി നന്ദിയും പറഞ്ഞു.




