സഊദിയില്‍ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് ഫീസ് നിരക്ക് പ്രഖ്യാപിച്ചു

ഫിലിപ്പീന്‍സില്‍ നിന്നുള്ള വേലക്കാരികളുടെ റിക്രൂട്ട്‌മെന്റ് ഇന്ന് ആരംഭിക്കും. മുസാനിദ് പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം

0
2014

റിയാദ്: വിദേശ വീട്ടുജോലിക്കാരെ സഊദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് തൊഴില്‍-സാമൂഹിക ക്ഷേമ മന്ത്രാലയം പ്രഖ്യാപിച്ചു. ഫിലിപ്പീന്‍സുകാരായ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് 10,752.50 റിയാലില്‍ (2,861 ഡോളര്‍) കൂടുതല്‍ റിക്രൂട്ട്‌മെന്റ് കമ്പനികള്‍ ഈടാക്കരുതെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നവംബര്‍ ഏഴ് മുതല്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സഊദി പൗരന്‍മാര്‍ക്കും സഊദിയില്‍ താമസിക്കുന്ന വിദേശികള്‍ക്കും മുസാനിദ് പോര്‍ട്ടല്‍ വഴി ഇന്നുമുതല്‍ വിസക്ക് അപേക്ഷിക്കാം. 90 ദിവസത്തിനുള്ളില്‍ മന്ത്രാലയം നടപടി സ്വീകരിക്കും. നേരത്തേ വിസ ലഭിക്കാനുള്ള നടപടികള്‍ക്ക് ഇതിനേക്കാള്‍ കൂടുതല്‍ സമയമെടുത്തിരുന്നു.

കഴിഞ്ഞ വര്‍ഷം സഊദിയിലേക്കുള്ള വീട്ടുവേലക്കാരികളുടെ റിക്രൂട്ട്‌മെന്റ് ഫിലിപ്പീന്‍സ് നിര്‍ത്തിവച്ചിരുന്നു. വീട്ടുജോലിക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കൂടുതല്‍ വ്യവസ്ഥകളോടെയാണ് റിക്രൂട്ട്‌മെന്റ് പുനരാംരംഭിക്കുന്നത്. വീട്ടുജോലിക്കാര്‍ക്ക് തൊഴിലുടമ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം തുക അടയ്ക്കണം. നിലവില്‍ 10 ലക്ഷത്തിലധികം ഫിലിപ്പീന്‍സുകാര്‍ സഊദിയില്‍ ജോലിചെയ്യുന്നുണ്ട്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക