കുവൈത്ത് സിറ്റി: കുവൈത്തില്‍ അറബ് യുവാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം പുലർച്ചെ സാദ് അൽ അബ്ദുള്ള മേഖലയിലായിരുന്നു സംഭവം. ഗൾഫ് പൗരന്മാരായ യുവാക്കളാണ് തമ്മിലുള്ള വഴക്കാണ് കൈയ്യാങ്കളിയിലെത്തിയത്. രണ്ട് ദിവസം മുമ്പ് രാജ്യത്തെ ഒരു ആശുപത്രിയില്‍ വെച്ചുണ്ടായ വഴക്കിന്റെ തുടര്‍ച്ചയായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അക്രമ സംഭവങ്ങളില്‍ കുറച്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷം നടക്കുന്നതിനിടെ ഇതില്‍ ഉള്‍പ്പെട്ട ഒരു സംഘം യുവാക്കള്‍ പൊലീസ് പട്രോളിങ് സംഘത്തിന്റെ സഹായം തേടുകയായിരുന്നു. സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാക്കളെ അറസ്റ്റ് ചെയ്‍ത് സാദ് അല്‍ അബ്‍ദുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഇതിന് പിന്നാലെ അറസ്റ്റിലായ ബന്ധുക്കള്‍ ഇവരെ പിന്തുടര്‍ന്നെത്തിയതോടെ വീണ്ടും സംഘര്‍ഷ സാഹചര്യം ഉടലെടുത്തു. ഒടുവില്‍ പൊലീസ് സേനാംഗങ്ങള്‍ ആകാശത്തേക്ക് വെടിവെച്ചാണ് ഇവരെ പിരിച്ചുവിട്ടത്.
കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




