ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾ നവംബർ 20ന് വൈകിട്ട്

0
1131

ദോഹ: ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് അൽഖോറിലെ അൽബെയ്ത് സ്‌റ്റേഡിയത്തിൽ നവംബർ 20ന് വൈകിട്ട്  5ന് (ഇന്ത്യൻ സമയം രാത്രി 7.30) നടക്കും. ഉച്ചയ്ക്ക് 3 മുതൽ പ്രവേശന ഗേറ്റുകൾ തുറക്കും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗ്രൂപ്പ് എയിൽ ആതിഥേയ രാജ്യമായ ഖത്തറും ഇക്വഡോറും തമ്മിലാണ് ഉദ്ഘാടന മത്സരം. രാത്രി 7നാണ് (ഇന്ത്യൻ സമയം രാത്രി 9.30) മത്സരം തുടങ്ങുന്നത്.

പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അധികൃതരുടെ വാർത്താസമ്മേളനത്തിലാണ് ഉദ്ഘാടന ചടങ്ങുകളുടെ സമയം അറിയിച്ചത്. നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിലെ 8 സ്റ്റേഡിയങ്ങളിലായാണ് മത്സരം.

കൂടുതൽ ഗൾഫ് വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക