അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യം വീണ്ടും മലയാളിയെ തേടിയെത്തി.
നറുക്കെടുപ്പിൽ 2.5 കോടി ദിര്‍ഹം (50 കോടിയിലധികം രൂപ) മാണ് മലയാളിക്ക് ലഭിച്ചത്.
ബിഗ് ടിക്കറ്റിന്‍റെ 245 -ാം സീരീസ് നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായ 50 കോടിയിലധികം രൂപ എന്‍. എസ്. സജേഷ് സ്വന്തമാക്കിയത്. ദുബായിൽ താമസിക്കുന്ന സജേഷ് രണ്ടു വർഷം മുൻപാണ് ഒമാനിൽ നിന്നു യുഎഇയിൽ എത്തിയത്.
സജേഷ് വാങ്ങിയ 316764 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനത്തിന് അര്‍ഹമായത്.
നാലുവർഷമായി എല്ലാ മാസവും സജേഷ് ബിഗ് ടിക്കറ്റ് വാങ്ങിയിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് ഓൺലൈനായി 20 സുഹൃത്തുക്കളുമായി ചേർന്നാണ് വാങ്ങിയത്. സമ്മാന തുക പങ്കിട്ടെടുക്കും.




