ജിദ്ദ: സൗദിയിൽ വൈറസ് പനി പടരുന്ന സാഹചര്യത്തില്‍ രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളിലേക്ക് വിടരുതെന്ന് ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ക്കുലർ. പ്രിന്‍സിപ്പല്‍ ഡോ. മുസഫര്‍ ഹസനാണ് രക്ഷിതാക്കൾക്ക് സര്‍ക്കുലർ അയച്ചത്.
പനിയുടെ ലക്ഷണങ്ങളുമായി സ്‌കൂളില്‍ എത്തുന്ന കുട്ടികള്‍ മറ്റു കുട്ടികള്‍ക്കും പടരാന്‍ ഇടയാക്കും. പനിയും മറ്റും കാരണം സ്‌കൂളില്‍ എത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് രോഗാവധി നല്‍കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് സൗദിയുടെ പല ഭാഗങ്ങളിലും പകര്‍ച്ചപ്പനി വ്യാപകമായിരിക്കയാണ്. രോഗബാധിതരില്‍ പലരും കോവിഡ് പിടിപെട്ടവരുമാണ്.
കുട്ടികള്‍, പ്രായമായവര്‍, ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍, ഗര്‍ഭിണികള്‍, ജീവിത ശൈലീ രോഗബാധിതര്‍, പ്രതിരോധ ശേഷി കുറവുള്ളവര്‍ എന്നിവര്‍ക്കാണ് പകര്‍ച്ചപ്പനിയും അനുബന്ധ രോഗങ്ങളും ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളതെന്നും അവര്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നും സൗദി ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.




