ജിദ്ദ: മയക്കുമരുന്ന് വിതരണ സംഘത്തിലെ മൂന്നു പേരെ
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്ട്രോള് അറസ്റ്റ് ചെയ്തു.
രണ്ടു സുഡാനികളും ഒരു ഫലസ്തീനിയുമാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ 60,000 ലഹരി ഗുളികകള്‍ കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്ട്രോള് അറിയിച്ചു.




