പറന്നുയർന്നതും എൻജിനിൽ തീ; വിമാനം ഡൽഹിയിൽ തിരിച്ചിറക്കി, വിമാനത്താവളത്തിൽ ഫുൾ എമർജൻസി പ്രഖ്യാപിച്ചു– വിഡിയോ

0
5412

ന്യൂഡൽഹി: പറന്നുയർന്ന ഉടനെ എൻജിനു തീ പിടിച്ച വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. ഡൽഹിയിൽനിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട ഇൻഡിഗോയുടെ 6ഇ–2131 വിമാനത്തിന്റെ എൻജിനാണു തീ പിടിച്ചത്. അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിഡിയോ പുറത്തുവന്നു.

ക്രൂ അംഗങ്ങളുൾപ്പെടെ 184 പേരാണു വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. ആർക്കും അപകടമില്ലെന്നു ഡൽഹി പൊലീസും അറിയിച്ചു.

സംഭവത്തിനു പിന്നാലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ‘ഫുൾ എമർജൻസി’ പ്രഖ്യാപിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

വിമാനത്തിന്റെ എൻജിനുകളിലൊന്നിൽ തീ പിടിക്കുന്നതിന്റെയും തീപ്പൊരികൾ തെറിക്കുന്നതിന്റെയും വിഡിയോ യാത്രക്കാരിയായ പ്രിയങ്കാ കുമാർ ട്വീറ്റ് ചെയ്തു. ‘‘പറന്നുയർന്ന് സെക്കൻഡുകൾക്കുള്ളിലാണ് തീ പിടിച്ചത്. വിമാനം പെട്ടെന്നു നിർത്തി. എൻജിനിൽ തകരാറുള്ളതായി പൈലറ്റ് യാത്രക്കാരെ അറിയിച്ചു.

സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. യാത്രക്കാർക്കായി മറ്റൊരു വിമാനം ഇൻഡിഗോ ഏർപ്പാടാക്കിയിട്ടുണ്ട്’’– പ്രിയങ്ക എൻഡിടിവിയോടു പറഞ്ഞു.

https://twitter.com/PriyankaaKumarr/status/1586039045075136515?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1586039045075136515%7Ctwgr%5E54b9c4ad6bce8cb03063c03bebd5dd0ba50847b5%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2022%2F10%2F28%2Findigo-flight-to-bengaluru-grounded-in-delhi-after-sparks-seen-in-aircraft.html

വിമാനത്തിന്റെ ടേക്ക് ഓഫ് കഴിഞ്ഞ് അഞ്ചോ ആറ് സെക്കൻഡുകൾക്കുള്ളിൽലാണ്പെ തീപ്പൊരി ചിതറിയത്. പെട്ടെന്ന് തന്നെ അത് വലിയ തീയായി മാറി. ഉടൻ തന്നെ വിമാനം നിർത്തി. എൻജി്ന് തകരാർ ഉണ്ടെന്ന് പൈലറ്റ് ഞങ്ങളെ അറിയിച്ചു.വെന്നും പ്രിയങ്ക ട്വീറ്റിൽ പറയുന്നു.
ഡൽഹിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് ഓടുന്ന 6E2131 വിമാനം ടേക്ക് ഓഫ് റോളിനിടെ എഞ്ചിൻ സ്തംഭിച്ചു. ടേക്ക് ഓഫ് നിർത്തിവച്ച് വിമാനം സുരക്ഷിതമായി ലാൻഡിംഗ് നടത്തിയതായി ഇൻഡിഗോ ട്വീറ്റ്ചെയ്തു. .”സ്‌പൈസ്‌ജെറ്റ്, ഇൻഡിഗോ തുടങ്ങിയ ചെലവ് കുറഞ്ഞ വിമാനക്കമ്പനികൾ ഉൾപ്പെടുന്ന അപകടസംഭവങ്ങളിൽ സമീപ മാസങ്ങളിൽ വർദ്ധനവുണ്ടായിട്ടുണ്ട്, ഇത് ഇന്ത്യയുടെ ഏവിയേഷൻ റെഗുലേറ്ററിന്റെ ഒന്നിലധികം അന്വേഷണങ്ങൾക്ക് പ്രേരിപ്പിച്ചു.