ജിദ്ദ: അടുത്ത മാസം ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി കായിക മന്ത്രാലയത്തിലെയും സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷനിലെയും (സാഫ്) ഉദ്യോഗസ്ഥരുമായും കളിക്കാരുമായും കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ കൂടിക്കാഴ്ച നടത്തി.
ലോകകപ്പിന് യോഗ്യത നേടിയതിന് കിരീടാവകാശി എല്ലാവരേയും അഭിനന്ദിച്ചു. യോഗ്യത ഉറപ്പാക്കാൻ നടത്തിയ നിരന്തര പങ്കും പരിശ്രമവും അദ്ദേഹം എടുത്തുപറഞ്ഞു.
മൂന്ന് മത്സരങ്ങളും ആസ്വദിച്ച് ഗ്രൂപ്പ് മത്സരങ്ങൾ സമ്മർദമില്ലാതെ കളിക്കാൻ കളിക്കാരോട് കിരീടാവകാശി ആഹ്വാനം ചെയ്തു.
കായിക മന്ത്രി പ്രിൻസ് അബ്ദുൾ അസീസ് ബിൻ തുർക്കി അൽ ഫൈസൽ, സാഫ് പ്രസിഡന്റ് യാസിർ അൽ മിഷേൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു




