മക്ക: ഇന്ധനം ചോർന്ന് ടാങ്കർ കത്തിനശിച്ചു. വെള്ളിയാഴ്ചയാണ് മക്കയ്ക്കു സമീപം അൽസൈൽ റോഡിൽ അപകടത്തിൽ പെട്ട പെട്രോൾ ടാങ്കറാണ് കത്തിനശിച്ചത്.
ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.
അപകടത്തെ തുടർന്ന് ടാങ്കറിൽ ഇന്ധന ചോർച്ചയുണ്ടാവുകയും തീ പടർന്നു പിടിക്കുകയുമായിരുന്നു. ടാങ്കർ ഏറെക്കുറെ പൂർണമായും കത്തിനശിച്ചു. മക്ക സിവിൽ ഡിഫൻസ് യൂനിറ്റുകൾ കുതിച്ചെത്തി തീയണച്ചു.




