ആഗോള വിപണിയിലെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സഊദി അറേബ്യ പതിറ്റാണ്ടുകളായി പരിശ്രമിക്കുന്നു; ആദിൽ അൽ ജുബൈർ

0
829

റിയാദ്: ആഗോള വിപണിയിലെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഉപഭോക്താക്കളുടെയും ഉൽപ്പാദകരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സഊദി അറേബ്യ പതിറ്റാണ്ടുകളായി പരിശ്രമിക്കുന്നുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ പറഞ്ഞു.

നിക്ഷേപകരുടെ നിക്ഷേപ ശേഷിയെയും വായ്പ നൽകാനുള്ള ധനകാര്യ സ്ഥാപനങ്ങളുടെ കഴിവിനെയും തടസ്സപ്പെടുത്തുന്ന വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ഒഴിവാക്കാനാണ് സൗദി അറേബ്യ എപ്പോഴും ശ്രമിക്കുന്നതെന്ന് അദ്ദേഹം അദ്ദേഹം പറഞ്ഞു.

ഫോസിൽ ഇന്ധനങ്ങൾ വരും ദശാബ്ദങ്ങളിൽ ലോകത്തിന് അടിസ്ഥാന ഇന്ധനമാണ്, അങ്ങനെയല്ലെന്ന് വിശ്വസിക്കുന്നത് യുക്തിസഹമല്ല. പുനരുപയോഗ ഊർജത്തിന് ആവശ്യങ്ങൾ നിറവേറ്റാൻ എണ്ണയ്ക്ക് സാധിക്കാത്ത കാലത്ത് നികത്താനാകും മെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2027 ൽ ഉൽപാദനം 13 ദശലക്ഷം ബാരലായി ഉയർത്തുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.