ലൈസൻസ് ഇല്ലാതെ രാജകീയ മുദ്രകൾ ഉപയോഗിച്ചാല്‍ കര്‍ശന നടപടി

0
1022

മസ്‌കത്ത്: ലൈസൻസ് ഇല്ലാതെ രാജകീയ മുദ്രകൾ ഉപയോഗിച്ചാല്‍ കര്‍ശന നടപടി. സ്വകാര്യ സ്ഥാപനങ്ങൾ,വാണിജ്യ കമ്പനികൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, വിവിധ വാണിജ്യ ഉൽപന്നങ്ങൾ എന്നിവയിൽ ലൈസൻസ് ഇല്ലാതെ രാജകീയ മുദ്രകൾ ഉപയോഗിക്കുന്നത് വിലക്കി ഒമാൻ വാണിജ്യ, വ്യവസായ,നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഉത്തരവിറക്കി. 

ഇവ ഉപയോഗിക്കുന്നതിനു ലൈസൻസ് നേടണമെന്നു മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിൽ അപേക്ഷിച്ചു ലൈസൻസ് നേടാനാകും. അനുമതിയില്ലാതെ രാജ്യത്തിന്റെ പതാകയും ഭൂപടവും ഉപയോഗിച്ചാൽ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.