മുൻ ജിദ്ദ പ്രവാസി പ്രൊഫ. അബ്ദുൽ അലി നിര്യാതനായി

ജിദ്ദ: ജിദ്ദയിലെ ശാതി അൽ നൂർ സ്കൂൾ മുൻ പ്രിൻസിപ്പൽ ആയിരുന്ന പ്രൊഫ. എം. അബ്ദുൽ അലി (77) നാട്ടിൽ നിര്യാത്യനായി. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

ഇദ്ദേഹം തിരൂരങ്ങാടി പി. എസ്. എം. ഒ കോളേജിൽ ദീർഘ കാലം ചരിത്ര അധ്യാപകൻ ആയിരുന്നു. ശേഷം ബഹ്‌റൈൻ, ഖത്തർ, ഒമാൻ, യു എ ഇ, സഊദി എന്നീ രാജ്യങ്ങളിലെ സ്‌കൂളുകളിലും അധ്യാപകൻ ആയി സേവനം ചെയ്തു.

ഭാര്യ: പി. എസ് എം. ഒ കോളേജ് മുൻ അധ്യാപിക പ്രൊഫ. ബീപാത്തു. മക്കൾ: അമിന അലി, അൻജും അലി, പരേതയായ ആയിശ സ്മിത. ഖബറടക്കം ഇന്ന് വൈകുന്നേരം ഫറോക്ക് പുറ്റേക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടും.