അബുദാബി: ഇന്ത്യ–യുഎഇ
സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ധാരണയായി.
വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിളാണ് ഇന്ത്യ–യുഎഇ സഹകരണം കൂടുതലായും വ്യാപിപ്പിക്കുക.
വാഷിങ്ടനിൽ നടക്കുന്ന ജി–20 യോഗത്തിന് എത്തിയ ധനമന്ത്രി നിർമല സീതാരാമനും യുഎഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനിയും തമ്മിൽ ഇതു സംബന്ധിച്ച് ചർച്ചനടത്തി.
കൂടുതൽ മേഖലകളിലേക്കു സഹകരണം വ്യാപിപ്പിക്കും. സാമ്പത്തിക, വാണിജ്യ മേഖലാ സഹകരണത്തിനാണ് ഊന്നൽ നൽകുക. ലോകം നേരിടുന്ന വെല്ലുവിളികൾക്കെതിരെ സംയുക്ത ശ്രമങ്ങൾ ഉണ്ടാകണമെന്നാണ് യുഎഇ ആഗ്രഹിക്കുന്നതെന്ന് അൽഹുസൈനി പറഞ്ഞു. ഫെബ്രുവരിയിൽ ഇന്ത്യ–യുഎഇ സമഗ്ര സാമ്പത്തിക കരാർ ഒപ്പു വച്ചതിനു ശേഷം വ്യാപാര മേഖലയ്ക്ക് പുത്തനുണർവുണ്ടായതായും ഇരുവരും പറഞ്ഞു. ഉച്ചകോടിയിൽ ചർച്ച ചെയ്യുന്ന മുൻഗണനാ വിഷയങ്ങൾക്ക് മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി യുഎഇയുടെ പിന്തുണയും വാഗ്ദാനം ചെയ്തു.
എണ്ണ ഇതര കയറ്റുമതിയുടെ കാര്യത്തിൽ യുഎഇയുടെ മികച്ച വ്യാപാര പങ്കാളിയാണ് ഇന്ത്യ. വലിയ നിക്ഷേപ പങ്കാളികളിൽ ഒന്നും ഇന്ത്യ തന്നെയാണ്




