ഏകീകൃത ദേശീയ തൊഴിൽ പ്ലാറ്റ്‌ഫോമായ ജദാറത്തിന്റെ പരീക്ഷണ ഘട്ടം ആരംഭിച്ചു

0
1247

റിയാദ്: ഏകീകൃത ദേശീയ തൊഴിൽ പ്ലാറ്റ്‌ഫോമായ ജദാറത്തിന്റെ പരീക്ഷണ ഘട്ടം ആരംഭിച്ചു. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലാണിത് പ്രവർത്തിക്കുക.

തഖാത്ത്, ജദാറ പ്ലാറ്റ്‌ഫോമുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലന്വേഷകരുടെയും ബിസിനസ്സ് ഉടമകളുടെയും ഡാറ്റ സംയോജിപ്പിക്കുന്നതാണ് പ്ലാറ്റ്‌ഫോം.

സൗദി തൊഴിലന്വേഷകരെ പൊതുമേഖലയിലും സ്വകാര്യമേഖലയിലും gലഭ്യമായ തൊഴിലവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിന് പ്ലാറ്റ്ഫോം പ്രവർത്തിക്കും.

തഖാത്ത്, ജദാറ പ്ലാറ്റ്‌ഫോമുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലന്വേഷകരുടെയും ബിസിനസ്സ് ഉടമകളുടെയും ഡാറ്റ സംയോജിപ്പിക്കുന്നതാണ് പ്ലാറ്റ്‌ഫോം.

ഭാവിയില്‍ കൂടുതല്‍ സേവനങ്ങളും സവിശേഷതകളും ജദാറാത്ത് പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തും.
ഇനി മുതല്‍ യുനൈറ്റഡ് നാഷണല്‍ എംപ്ലോയ്‌മെന്റ് പ്ലാറ്റ്‌ഫോം വഴിയാണ് ലഭ്യമായ മുഴുവന്‍ തൊഴിലവസരങ്ങള്‍ക്കുമുള്ള അപേക്ഷകള്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് സ്വീകരിക്കുക.

ലഭ്യമായ തൊഴിലവസരങ്ങള്‍ പരിശോധിക്കലും അവക്ക് അപേക്ഷകള്‍ സമര്‍പ്പിക്കലും എളുപ്പമാക്കാനാണ് പുതിയ ദേശീയ ഏകീകൃത പ്ലാറ്റ്‌ഫോം ആരംഭിച്ചിരിക്കുന്നത്. ഗള്‍ഫിലെ ഏറ്റവും വലിയ തൊഴില്‍ വിപണിയായ സൗദിയില്‍ നേരത്തെ സ്വകാര്യ കമ്പനി പരസ്യങ്ങളും യൂനിവേഴ്‌സിറ്റി ബിരുദധാരികള്‍ക്കുള്ള ജദാറ പ്ലാറ്റ്‌ഫോം പോലുള്ള സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമുകളും അടക്കം വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ് തൊഴിലുകള്‍ ലഭിച്ചിരുന്നത്.

പൊതു സ്വകാര്യ മേഖലകളിലെ തൊഴിലന്വേഷകരുടെ ഡാറ്റാബേസ് ഉൾപ്പെടുന്ന ഏകീകൃത ദേശീയ തൊഴിൽ പ്ലാറ്റ്ഫോം സ്ഥാപിക്കുന്നതിന് 2021 ഫെബ്രുവരിയിൽ മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകി.