നാലു മാസം നീണ്ടുനിൽക്കുന്ന “ദർഇയ സീസൺ 2022” 20ന് തുടക്കം

0
1460

റിയാദ്: നാലു മാസം നീണ്ടുനിൽക്കുന്ന ദർഇയ സീസണിന് 2022 ഈ മാസം 20 മുതൽ 2023 ഫെബ്രുവരി 22 നടക്കും. മുൻവർഷത്തേക്കാൾ വിപുലമായ പരിപാടികളാണ് ഈ വർഷം തീരുമാനിച്ചിരിക്കുന്നത്.

ആഘോഷ വേളയിൽ രാജ്യത്തിനകത്തും പുറത്തു നിന്നുമായി പ്രമുഖ കായിക താരങ്ങൾ അണിനിരക്കുന്ന ടൂർണമെന്റുകളും വിനോദ പരിപാടികളും നടക്കും.

യുനെസ്‌കോ ലോക പൈതൃക നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച ദർഇയയിൽ നടക്കുന്ന ഈ പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരെത്തുമെന്ന് സീസൺ സമിതി ചെയർമാൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന കായിക, വിനോദ പ്രേമികൾക്ക് ഏറ്റവും നല്ല വിഭവങ്ങളായിരിക്കും ഈ വർഷം ദർഇയയിലുണ്ടാവുക.

ഒന്നാം സീസണിൽ ലോക ഹെവിവെയ്റ്റ് ചാമ്പ്യൻഷിപ്പ്, ഫോർമുല വൺ കാറോട്ട മത്സരം എന്നിവ സംഘടിപ്പിച്ചിരുന്നു.
2019 ലാണ് പ്രഥമ ദർഇയ സീസൺ അരങ്ങേറിയത്. 63 രാജ്യങ്ങളിൽ നിന്നായി മൂന്ന് ലക്ഷത്തിലധികം പേർ സീസൺ വീക്ഷിക്കാനെത്തിയതായാണ് കണക്ക്.