പ്രവാസി വാഹനമിടിച്ച് മരിച്ചു, ഒരാള്‍ക്ക് പരിക്ക്; സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഡ്രൈവര്‍ അറസ്റ്റില്‍

0
1887

മസ്‍കത്ത്: ഒമാനില്‍ രണ്ട് പ്രവാസികളെ ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോയ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്‍തു. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. വാഹനമിടിച്ച് ഗുരുതരമായ പരിക്കേറ്റ പ്രവാസികളില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ ചികിത്സയിലാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപകടത്തില്‍ മരിച്ചയാളും പരിക്കേറ്റയാളും ഏഷ്യക്കാരായ പ്രവാസികളാണെന്ന് മാത്രമാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്. ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

രണ്ട് പ്രവാസികളെ ഇടിച്ചിട്ട ശേഷം വാഹനവുമായി അപകട സ്ഥലത്തു നിന്ന് മുങ്ങിയ വ്യക്തിയെ നോര്‍ത്ത് അല്‍ ശര്‍ഖിയ പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്‍തെന്നും സംഭവത്തില്‍ ഇയാള്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ പ്രസ്‍താവന പറയുന്നു.