സഊദിയിൽ പൊതു സ്ഥലത്ത് സദാചാരം ലംഘിച്ച് യുവാവും യുവതിയും അറസ്റ്റിൽ

0
4335

റിയാദ്: സഊദിയിൽ പൊതു സദാചാരം ലംഘിച്ച യുവതിയെയും യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. അസീറിലാണ് സംഭവം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പൊതു സദാചാരം ലംഘിച്ച നിലയിൽ ഇവരുടെ വീഡിയോ ക്ലിപ്പ് പ്രചരിച്ചിരുന്നു ഇതിന് പിന്നാലെയാണ് ഇതിൽ പ്രത്യക്ഷപ്പെട്ട യുവാവിനെയും യുവതിയെയും അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച അസീർ മേഖല പോലീസ് ആണ് സംഭവത്തിൽ ഇതുവരെയും അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു.

ഇരുവരെയും അറസ്റ്റ് ചെയ്തതായും അവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായും ജനറൽ സെക്യൂരിറ്റി ട്വിറ്ററിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ ട്വീറ്റിൽ വിശദീകരിച്ചു.