സഊദിയിൽ ആരോഗ്യ ഇൻഷൂറൻസിൽ പരിഷ്കരണം: ഒക്ടോബർ 1 മുതൽ പുതിയ ആനുകൂല്യങ്ങൾ ലഭ്യമാകും

0
3451

റിയാദ്: സഊദി അറേബ്യയിൽ ആരോഗ്യ ഇൻഷൂറൻസ് പരിഷ്കരിക്കുന്നു. നിരവധി പുതിയ ആനുകൂല്യങ്ങളുമായുള്ള പരിഷ്കരിച്ച ആനൂകൂല്യങ്ങൾ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അടുത്ത മാസം മുതൽ നടപ്പിലാകുന്ന പുതിയ ആനൂകൂല്യങ്ങൾ രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ലഭ്യമാകും. വൃക്ക മാറ്റിവയ്ക്കൽ, മാനസികാരോഗ്യ പരിരക്ഷ കേസുകൾ എന്നിവക്കുള്ള പരിധി 15,000 എന്നതിന് പകരം 50,000 ആയി ഉയർത്തുകയും ചെയ്തിട്ടുണ്ട്.

പരിഷ്കരണത്തിന്റെ ഭാഗമായി ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ 18 പുതിയ ആനുകൂല്യങ്ങൾ കൂട്ടിച്ചേർക്കും, ഇതോടൊപ്പം നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 10 ആനുകൂല്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ വർഷം ഒക്‌ടോബർ 1 മുതൽ പുതുക്കുന്നതും പുതിയതായി അനുവദിക്കുന്നതുമായ പോളിസികൾക്കാണ് ഈ ആനൂകൂല്യം ലഭിക്കുക.

നിലവിൽ മെഡിക്കൽ ഇൻഷൂറൻസ് പോളിസികളിൽ പെട്ടവർക്ക് അവരുടെ ഇൻഷുറൻസ് പുതുക്കുന്നത് മുതൽ മാത്രമേ പുതിയ ആനൂകൂല്യം ലഭിക്കുകയുള്ളൂ.

ഗുണഭോക്താക്കളെ സംരക്ഷിക്കുക, ആരോഗ്യം പ്രോത്സാഹിപ്പിക്കുക, രോഗത്തിന്റെ സങ്കീർണതകൾ കുറയ്ക്കുക, ഗുണഭോക്താക്കൾക്ക് ശേഷിയും ജോലിയും മെച്ചപ്പെടുത്തുക, ഗുണഭോക്താക്കളുടെ ഗ്രൂപ്പിന്റെ സേവനത്തിലേക്ക് പ്രവേശനം സുഗമമാക്കുക, ഗുണഭോക്താക്കളെ ശാക്തീകരിക്കുക, ഗുണമേന്മയും കാര്യക്ഷമതയും വർദ്ധിപ്പിക്കുക എന്നീ ഏഴ് പ്രധാന ലക്ഷ്യങ്ങളാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ വ്യക്തമാക്കി.

പുതിയ ആനൂകൂല്യങ്ങളും, പരിഷ്കരിച്ച ഇൻഷൂറൻസ് കവറേജ് പരിധികളും, ഇൻഷുറൻസ് ഡ്രഗ് ഗൈഡ് എന്നിവയടക്കമുള്ള പരിഷ്കരണങ്ങളാണ് അടുത്ത ഒക്ടോബർ ആദ്യം മുതൽ പ്രാബല്യത്തിൽ വരുത്തുക. ഇതിനുള്ള ശ്രമങ്ങൾ നടന്ന് വരികയാണെന്ന് ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ അറിയിച്ചു. രാജ്യത്തെ ഗുണഭോക്താക്കൾക്ക് നൽകുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർദ്ധിപ്പിക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം.

പര്യവേക്ഷണ പ്രതിരോധ പരിശോധനകൾ, പ്രതിരോധ കുത്തിവയ്പ്പുകൾ, സ്ത്രീകളുടെ ആരോഗ്യം, പൊണ്ണത്തടിയുമായി ബന്ധപ്പെട്ട ചികിത്സകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ അപ്ഡേറ്റ് ചെയ്ത നിരവധി ആനുകൂല്യങ്ങൾ പുതിയതായി ചേർത്തിട്ടുണ്ടെന്ന് ഹെൽത്ത് ഇൻഷുറൻസ് കൗൺസിലിന്റെ വക്താവും എംപവർമെന്റ് ആൻഡ് സൂപ്പർവിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. നാസർ അൽ-ജുഹാനി വിശദീകരിച്ചു.