ജിദ്ദ: തരുവണയിലെ മഫീദയുടെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്നും സംഭവുമായി ബന്ധമുള്ള മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ജിദ്ദ – മാനന്തവാടി മണ്ഡലം കെഎംസിസി കൗൺസിൽ യോഗം ആവശ്യപ്പെട്ടു. അധികാരവും ഉന്നതമായ രാഷ്ട്രീയ ബന്ധങ്ങളും ഉപയോഗിച്ച് കേസ് തേയ്ച്ചു മായ്ച്ചു കളയാൻ സിപിഎം നടത്തുന്ന നീക്കങ്ങൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് ലത്തീഫ് വെള്ളമുണ്ട അധ്യക്ഷത വഹിച്ചു. വയനാട് ജില്ല കെഎംസിസി ജനറൽ സെക്രട്ടറി ശിഹാബ് തോട്ടോളി ഉദ്ഘാടനം ചെയ്തു. നൗഷാദ് നെല്ലിയമ്പം, ഉബൈദ് കണിയാമ്പറ്റ, അൻസാർ പനമരം, നൗഷാദ് ചെറ്റപ്പാലം, പിസി അബൂബക്കർ, ജാഫർ കെഎച്ച്, ഇബ്‌റാഹീം, അബ്ദുൽ ഖാദർ, ഷൗക്കത്ത് പനമരം, ഷഫീഖ് കുഞ്ഞോം, ഇർഷാദ് കുഞ്ഞോം, മുഹമ്മദ് സാബിത്ത്, മെഹബൂബ്, സുബൈർ കുഞ്ഞോം തുടങ്ങിയവർ സംസാരിച്ചു.




