വിസ്മയം തീർക്കാൻ വീണ്ടും ദുബൈ: 5.8 കോടി ലീറ്റർ ജലം, 68,000ലേറെ സമുദ്ര ജീവികളുമായി കരയിലെ കടൽക്കൊട്ടാരം വിസ്മയ ചെപ്പുകൾ ഉടൻ തുറക്കും

0
1454

അബുദാബി: ലോകത്തിനു മുന്നിൽ എന്നും വിസ്മയം തീർക്കുന്ന ദുബൈ അടുത്ത വിസ്മയലോകം തുറക്കാനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ മറൈൻ തീം പാർക്ക് സീ വേൾഡ് അബുദാബി 2023 ൽ തുറക്കാനുള്ള ഒരുക്കത്തിലാണ് എമിറേറ്റ്സ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

5.8 കോടി ലീറ്റർ ജലം ഉൾക്കൊള്ളുന്ന സീ വേൾഡിൽ വിവിധയിനം സ്രാവുകൾ, മത്സ്യങ്ങൾ, കടലാമകൾ, ഉരഗങ്ങൾ തുടങ്ങി 150 ലേറെ ഇനങ്ങളിലായി 68,000ൽ ഏറെ സമുദ്ര ജീവികളുണ്ടാകും. ലോകത്തിന് പുതിയൊരു കടൽ ലോകം സമ്മാനിക്കുകയാണ് ദുബൈ.

തീം പാർക്കുകളുടെ ദ്വീപായ യാസ് ഐലൻഡിലാണ് കരയിലെ ഈ കടൽകൊട്ടാരം ഒരുങ്ങുന്നത്. പുതുവർഷത്തിൽ യുഎഇ ലോകത്തിനു സമ്മാനിക്കുന്ന പുതിയ വിസ്മയമാകും സീ വേൾ‍ഡ് അബുദാബി. 5 നിലകളിലായി 1.83 ലക്ഷം ചതുരശ്ര മീറ്ററിൽ സജ്ജമാക്കുന്ന സീ വേൾഡിൽ ഭൂമിയും സമുദ്രവും തമ്മിൽ ആഴത്തിലുള്ള ബന്ധവും പുതുതലമുറയിലെ സമുദ്ര ജീവികളെയും അടുത്തറിയാം.

ലോകത്തിന്റെ സമുദ്രവിജ്ഞാനത്തിൽ പുതിയൊരു അധ്യായമാകും സീ വേൾഡ് അബുദാബിയെന്ന് മിറൽ ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. കടൽ ജീവികളെ അവയുടെ ആവാസ വ്യവസ്ഥിതിയിൽ സംരക്ഷിക്കുന്ന മാതൃക പദ്ധതിയാണിതെന്ന് സീ വേൾഡ് പാർക്സ് ആൻഡ് എന്റർടെയ്ൻമെന്റ് ചെയർമാൻ സ്കോട് റോസ് പറഞ്ഞു.

വംശനാശ ഭീഷണി നേരിടുന്നവയെ സംരക്ഷിക്കാൻ പുനരധിവാസ കേന്ദ്രവും ഇവിടെ ഉണ്ടാകും. പടൂകൂറ്റൻ അറകൾ, പാറക്കെട്ടുകൾ, പവിഴപ്പുറ്റുകൾ, ചെറുഗുഹകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന സ്വാഭാവിക കടൽക്കാഴ്ചകളാണ് ഇവിടെ ഇരിക്കുന്നത് . മറൈൻ ലൈഫ് പാർക്ക്, പഠന-ഗവേഷണ കേന്ദ്രങ്ങൾ, ഉല്ലാസ കേന്ദ്രങ്ങൾ എന്നിവയുണ്ടാകും. വിവിധ തട്ടുകളിലെ കാഴ്ചകൾ ഒരേസമയം ആസ്വദിക്കാവുന്ന 20 മീറ്റർ ഉയരമുള്ള എൻഡ്‌ലസ് വിസ്റ്റയായിരിക്കും മുഖ്യ ആകർഷണം.