എഡ്യൂക്കേഷൻ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

ജിദ്ദ: സഊദിയിൽ വെച്ച് മരണപ്പെട്ട കെഎംസിസി നേതാവായിരുന്ന എൻ. പി. ഹനീഫ (വേങ്ങര) യുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള എഡ്യൂക്കേഷൻ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു. ഊരകം പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ എ. കെ മുസ്തഫ തിരൂരങ്ങാടി അധ്യക്ഷത വഹിച്ചു.

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ചെയർമാനായും
പി കെ. കുഞ്ഞാലികുട്ടി എം എൽ എ മുഖ്യ രക്ഷാധികാരിയുമായ കമ്മറ്റിയെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: എ.കെ മുസ്തഫ (വർക്കിങ് ചെയർമാൻ), ഉമ്മർ വളപ്പിൽ- ദമാം (ജനറൽ കൺവീനർ), കുട്ട്യാലി ചെട്ടിയമ്മൽ (ട്രഷറർ),

സമദ് കൂട്ടീരി, ഹസ്സൻ ഊരകം, (വൈസ് ചെയർമാൻമാർ), ബീരാൻ കുട്ടി മൂഴിയൻ ചേറൂർ ( ദമാം ), മുഹമ്മദ് കുട്ടി എടക്കണ്ടൻ, മുഹമ്മദ് തൊമ്മങ്ങാടൻ (റിയാദ്), ഇസ്മായിൽ പുള്ളാട്ട് – അൽ ഖൊബാർ (കൺവീനർമാർ).

രക്ഷാധികാരികൾ:
മൻസൂർ കോയ തങ്ങൾ, അലി അക്ബർ പി.കെ (ജിദ്ദ ), കാദർ ചെങ്കള (സഊദി), സി. പി മുസ്തഫ (റിയാദ്), റഷീദ് മാണിത്തൊടി(ദമാം), നൗഷാദ് ചാക്കീരി, അമീൻ അക്ബർ (റിയാദ്), അബ്ദുറഹിമാൻ വളപ്പിൽ, അബു കെ. പി, മാലിക്ക് മക്ബൂൽ, കരീം ടി.ടി, സമദ് കെ. പി, സലഹുദ്ദീൻ എൻ. എം, ഹുസൈൻ കെ. പി, അസീസ് കോറ (ദമാം), കെ.കെ. മൊയ്‌ദീൻ കുട്ടി (ഷാർജ), വി.ടി.മുസ്തഫ (ദുബായ്), ഹിദായത്ത് (പറപ്പൂർ), കുട്ടി മൗലവി (വേങ്ങര), ഷുക്കൂർ ബത്തേരി (പോണ്ടിച്ചേരി), ഇസ്മായിൽ ഫൈസി.

മുഹമ്മദ് അബ്ദുറഹ്മാൻ – തായ്‌ലൻഡ്, റാഫി അച്ചനമ്പലം – മക്ക അസീസിയ (കോർഡിനേറ്റർമാർ). യോഗത്തിൽ ബീരാൻകുട്ടി ചേറൂർ സ്വാഗതവും കുട്ട്യാലി ചെട്ടിയമ്മൽ നന്ദിയും പറഞ്ഞു. ഇസ്മായിൽ പുള്ളാട്ട്, ഇ. കെ മുഹമ്മദ്‌ കുട്ടി, അബുബക്കർ, കെ.പി കുഞ്ഞി മുഹമ്മദ്‌, റാഫി അച്ചനമ്പലം, സമദ് വേങ്ങര, മുഹമ്മദ്‌ തൊമ്മങ്ങാടൻ, ഹസ്സൻ ഊരകം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.