സഊദിയിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ നാല് മരണം

0
1160

റിയാദ്: സഊദിയിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ നാല് പേര് മരിക്കുകയും നാല് പേർക്ക് പരിക്കേൾക്കുകയും ചെയ്തു. പടിഞ്ഞാറൻ പ്രവിശ്യയിലെ ത്വായിഫിനു സമീപമുണ്ടായ രണ്ടു വാഹനാപകടങ്ങളിൽ നാലു മരണം നടന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ത്വായിഫ് – അൽബാഹ റോഡിൽ അബൂറാകയിലും അൽസിർ ഏരിയയിലുമാണ് ഇന്നലെ രാത്രി അപകടങ്ങളുണ്ടായത്.

പരിക്കേറ്റവരെ ത്വായിഫ് ആരോഗ്യ വകുപ്പിനു കീഴിലെ ഖിയാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങളും ഇതേ ആശുപത്രി മോർച്ചറിയിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. പരിക്കേറ്റവരുടെ ആരോഗ്യ നില ഭദ്രമാണെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.