സഊദിയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ കാറിടിച്ച് പ്രവാസി വനിത മരിച്ചു

0
768

റിയാദ്: സഊദി അറേബ്യയിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ കാറിടിച്ച് വിദേശ വനിത ജീവനക്കാരി മരണപ്പെട്ടു. പടിഞ്ഞാറൻ പ്രവിശ്യയിലെ ത്വായിഫിലാണ് അപകടം നടന്നത്. ലേഡീസ് ടൈലറിംഗ് ഷോപ്പ് ജീവനക്കാരിയായ സുഡാനി വനിതയാണ് മരണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ സഹപ്രവർത്തകർക്കൊപ്പം കാറിൽ നിന്ന് ഇറങ്ങുന്നതിനിടെ അമിത വേഗത്തിലെത്തിയ പിക്കപ്പ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

സഹപ്രവർത്തകരെല്ലാം ഇറങ്ങിക്കഴിഞ്ഞ ശേഷം അവസാനമായി കാറിൽനിന്ന് ഇറങ്ങുന്നതിനിടെയാണ് അതി വേഗതയിൽ എത്തിയ പിക്കപ്പ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി ദൂരേക്ക് തെറിച്ചുവീഴുകയും സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കി.

അപകടമുണ്ടാക്കിയ പിക്കപ്പ് പിന്നീട് സൈൻ ബോർഡിലും ഡിവൈഡറിലെ തെരുവുവിളക്കു കാലിലും ഇടിച്ച് നിൽക്കുകയായിരുന്നു. സമീപത്തെ കെട്ടിടത്തിലെ സി.സി.ടി.വി യിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.