ആരുടേയും കണ്ണ് നിറക്കും ഈ രംഗം; പിതാവിന്റെ കൈ പിടിച്ച് അവസാനമായി വീട്ടിൽ നിന്നും സ്കൂൾ ബസ്സിലേക്ക് മിൻസ

0
5734

ദോഹ: കഴിഞ്ഞ ദിവസം ദാരുണമായി മരണപ്പെട്ട മലയാളി കുരുന്നിന്റെ അവസാന വീഡിയോ പുറത്ത്. ആരുടെയും കണ്ണ് നിറക്കുന്ന ഈ രംഗത്തിൽ അവസാനമായി പിതാവ്ബ സ്കൂൾ ബസിലേക്ക് കയറ്റുന്ന വീഡിയോ ആണ് പുറത്ത് വന്നത്. മിൻസ മറിയത്തെ പിതാവ് അവസാനമായി സ്കൂൾ ബസിൽ കയറ്റുന്ന വിഡിയോ ആരുടേയും കണ്ണ് നിറക്കുന്നതാണ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞാറാഴ്ച്ചയാണ് ഖത്തറിൽ ഡിസൈനിങ് മേഖലയിൽ ജോലി ചെയ്യുന്ന ചിങ്ങവനം കൊച്ചു പറമ്പിൽ അഭിലാഷ് ചാക്കോയുടെയും ഏറ്റുമാനൂർ കുറ്റിക്കൽ കുടുംബാംഗമായ സൗമ്യ അഭിലാഷിന്റെയും മകൾ മിൻസ മറിയം എന്ന നാല് വയസുകാരി സ്കൂൾ ബസിനുള്ളിൽ വെച്ച് ദാരുണമായി മരണപ്പെട്ടത്.

ബസ് ഡ്രൈവറുടെ അശ്രദ്ധ മൂലം ബസ്സിനുള്ളിൽ വച്ച് മരണമടഞ്ഞ സംഭവം നടന്ന ദിവസം രാവിലെ വീട്ടിൽ നിന്നും സന്തോഷത്തോടെ പിതാവിന്റെ കൈ പിടിച്ച് നടന്ന് സ്കൂൾ ബസ്സിൽ കയറുന്ന ഹൃദയഭേദകമായ കാഴ്ച്ചയാണ് പുറത്ത് വന്നത്.

മിന്‍സയുടെ അപ്രതീക്ഷിത വേര്‍പാടില്‍ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ബുഥെയ്ന ബിന്‍ത് അലി അല്‍ നുഐമി അല്‍ വക്രയിലെ വീട്ടില്‍ എത്തിയിരുന്നു.

കുട്ടി മരിച്ച സംഭവത്തിൽ ഖത്തറിലെ സ്വകാര്യ കിൻഡർ ഗാര്‍ട്ടന്‍ അടപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. സ്കൂൾ ബസിലിരുന്ന് കുട്ടി ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാർ പോയതാണ് ദുരന്തത്തിന് ഇടയാക്കിയത്. മിന്‍സയുടെ പിതാവ് അഭിലാഷ് ചാക്കോ, മാതാവ് സൗമ്യ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി ബുഥെയ്ന, കുടുംബത്തിന്റെ ഒപ്പം സർക്കാരുണ്ടെന്ന ഉറപ്പു നല്‍കിയാണ് മടങ്ങിയത്.

രാവിലെ വീട്ടിൽ നിന്നും സന്തോഷത്തോടെ പിതാവിന്റെ കൈ പിടിച്ച് നടന്ന് സ്കൂൾ ബസ്സിൽ കയറുന്ന ഹൃദയഭേദകമായ കാഴ്ച 👇