വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രവാസിക്ക് രണ്ടു മാസം ജയിൽ

0
1045

ദുബൈ: വിസയ്ക്ക് പണം വാങ്ങി ആളുകളെ കമ്പളിപ്പിച്ച 43 കാരനായ പ്രവാസിക്ക് രണ്ടു മാസം തടവ് ശിക്ഷ വിധിച്ച് കോടതി. സോഷ്യൽ മീഡിയയിലൂടെയും മറ്റു തന്റെ കമ്പനി യൂറോപ്പിലേക്കും യുഎസിലേക്കു വീസ നൽകുന്നുണ്ടെന്നും കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക ഓഫറുണ്ടെന്നും കാണിച്ച് പരസ്യം നൽകിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കമ്പനിയുടെ കെട്ടിടം വാടകയ്‌ക്കെടുത്ത് അവിടെ വച്ച് നിരവധി പേരെ അഭിമുഖം നടത്തുകയും പണം തട്ടിയെടുക്കുകയും ചെയ്തു. പകരമായി കമ്പനിയുടെ ലോഗോ പതിച്ച രസീതും ഇയാൾ നൽകി.

കമ്പനിക്ക് ലൈസൻസ് ഇല്ലെന്ന് സാമ്പത്തിക വികസന വകുപ്പ് വ്യക്തമാക്കി. വിചാരണ വേളയിൽ, താൻ കമ്പനിയിലെ ഒരു ജീവനക്കാരൻ മാത്രമാണെന്ന് പറഞ്ഞ് പ്രതി കുറ്റം നിഷേധിച്ചു. എന്നാൽ പണം പ്രതികൾ ബോധപൂർവം കൈക്കലാക്കുകയായിരുന്നുവെന്ന് കോടതി സ്ഥിരീകരിച്ചു.

 

വീസ ഇടപാട് ഫീസായി വാങ്ങിയ പണം തിരികെ നൽകാൻ കോടതി ഉത്തരവിട്ടു. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇയാളെ രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്യും.