സഊദിയിൽ സാമൂഹ്യ പ്രവര്‍ത്തകന്‍ നിര്യാതനായി

0
3602

ദമാം: കിഴക്കൻ സഊദിയിലെ ദമാമിലെ സാമൂഹ്യ സാംസ്ക്കാരിക ജീവ കാരുണ്യ മേഖലയില്‍ സജീവ സാനിധ്യമായിരുന്ന മലയാളി മരണപ്പെട്ടു. മലപ്പുറം നിലമ്പൂര്‍ കരുളായി സ്വദേശി പെരിഞ്ചോലത്ത് ഗംഗാധരന്‍ (56) ആണ് ഹൃദയാഘാതം മൂലം ദമാമില്‍ മരണപ്പെട്ടത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ന് രാവിലെ ഭാര്യ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഉണരാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളെ വിളിച്ചു വരുത്തി അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷമായി കുടുംബവുമൊത്ത് ദമാമില്‍ പ്രവാസിയായി കഴിഞ്ഞു വരികയായിരുന്ന ഇദ്ദേഹം നവോദയ അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു.

നിത്വാഖാത്ത് കാലത്തും കൊവിഡ് കാലത്തും ഉൾപ്പെടെ വിവിധ പ്രവാസി പ്രശ്നങ്ങളിൽ ഇടപെട്ട് കഠിന പ്രയത്നം നടത്തുന്നതിൽ എന്നും മുൻ നിരയിലായിരുന്നു. ഇദ്ദേഹത്തിന്റെ വിയോഗം ദമാമിലെ പ്രവാസി സമൂഹത്തില്‍ നൊമ്പരമായി. ഭാര്യ അനിത, മക്കള്‍ രോഹിത്, ആകാശ്, സംഗീത്. ദമാം മെഡിക്കല്‍ കോമ്പ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്കയക്കുന്നതിനു നടപടി ക്രമങ്ങള്‍ നടന്നു വരികയാണ്.