ജിദ്ദ: റൂവൈസിലെ സഫ വില്ല നിവാസികളുടെ ആഭിമുഖ്യത്തിൽ വില്ലയുടെ രണ്ടാം വാർഷിക സൗഹൃദ സംഗമം സംഘടിപ്പിച്ചു. വാദി മുറൈസിൽ വെച്ച് നടന്ന ആഘോഷ പരിപാടികളിൽ വില്ല നിവാസികളും കുടുംബാംഗങ്ങളും പങ്കെടുത്തു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നിരവധി കലാ കായിക വൈജ്ഞാനിക മത്സരങ്ങൾ സംഘടിപ്പിച്ച പരിപാടി പ്രവാസ ജീവിതത്തിൽ എന്നും മറക്കാനാവാത്ത അനുഭവം സമ്മാനിച്ചു.

വ്യാഴാഴ്ച വൈകുന്നേരം തുടങ്ങിയ പരിപാടിയിൽ അസ്‌കർ അലി കല്ലായി സ്വാഗതം പറഞ്ഞു. മുഹമ്മദ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു. ജിദ്ദ സ്പീക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറി വേങ്ങര നാസർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസികൾ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കാനും കലാ കായിക സാഹിത്യ പരമായ കഴിവുകൾ പരിപോഷിപ്പിക്കാനും ഇത്തരം പരിപാടികൾ ഏറെ സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു. മുനീർ ചെറുകോട് ആഘോഷ പരിപാടികൾ വിശദീകരിച്ചു സംസാരിച്ചു.

കുടുംബിനികളുടെ നേതൃത്വത്തിൽ നടന്ന പൊരി മത്സരം ശ്രദ്ധേയമായി. കായിക മത്സരം, ക്വിസ് മത്സരം, പാട്ട് മത്സരം, നീന്തൽ മത്സരം, തീറ്റ മത്സരം എന്നിവയും നടന്നു. സൽജാസ് വള്ളുവമ്പ്രം, റഫീഖ് അംഗടി മുഗർ, സാലിഹ് കോഴിക്കോട്, മുഹമ്മദ് കുട്ടി കണ്ണമംഗലം തുടങ്ങിയവരുടെ മനോഹരമായ ഗാനങ്ങൾ ആഘോഷ പരിപാടിക്ക് മാറ്റ് കൂട്ടി. മത്സര വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു. ചീഫ് കോ ഓർഡിനേറ്റർ നാസർ വെള്ളില നന്ദി പറഞ്ഞു.
അൻസാർ വെള്ളില, അഷ്‌റഫ് തുവ്വൂർ, ജംഷീർ മൂന്നിയൂർ, അബ്ദുറഹ്മാൻ അരീക്കോട്, ഹനീഫ മങ്കട, ആഷിക്, സമീർ വണ്ടൂർ, വിപിൻ കോട്ടയം, സൈനുൽ ആബിദീൻ, റിയാസ് വെള്ളില, അൻവർ ശരീഫ്, മുഹമ്മദ് തെന്നല തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.




