വിദേശത്തു നിന്നു വന്ന പാര്‍സലില്‍ കഞ്ചാവ്; ഏറ്റുവാങ്ങാനെത്തിയ യുവതി അറസ്റ്റില്‍

0
2828

കുവൈത്ത് സിറ്റി: വിദേശത്തു നിന്ന് എത്തിയ പാര്‍സലില്‍ കഞ്ചാവ് കണ്ടെത്തിയതിന് പിന്നാലെ അത് ഏറ്റു വാങ്ങാനെത്തിയ യുവതി അറസ്റ്റില്‍. കുവൈത്തിലാണ് സംഭവം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അമേരിക്കയില്‍ നിന്ന് രാജ്യത്ത് എത്തിയ പാര്‍സലിലാണ് മയക്കുമരുന്നുണ്ടെന്ന് എയര്‍ കാര്‍ഗോ കസ്റ്റംസ് കണ്ടെത്തിയത്. തുടര്‍ന്ന് ഇത് സ്വീകരിക്കാനെത്തുന്നത് ആരെന്നറിയാന്‍ ഉദ്യോഗസ്ഥര്‍ കാത്തിരിക്കുകയായിരുന്നു.

കഞ്ചാവ് അടങ്ങിയ 189 സിഗിരറ്റുകള്‍, മരിജുവാന ഓയില്‍ നിറച്ച ഗ്ലാസ് ക്യാപ്‍സൂളുകള്‍ എന്നിവയാണ് പാര്‍സലില്‍ ഉണ്ടായിരുന്നത്. ഇവ ഏറ്റുവാങ്ങാനായി എത്തിയ കുവൈത്തി വനിതയെയാണ് എയര്‍ കാര്‍ഗോ കസ്റ്റംസ് വകുപ്പ് അറസ്റ്റ് ചെയ്‍തത്.

ഇവരെ പിന്നീട് കുവൈത്ത് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി. യുവതിക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.