തായിഫ്: മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കീഴാറ്റൂർ ആലിക്കപ്പറമ്പ് സ്വദേശി വി.എം അബ്ബാസിന് തായിഫ് അൽ ഗരീഫ് യൂണിറ്റ് കെ.എം.സി.സി യാത്രയയപ്പ് നൽകി. ചടങ്ങിൽ പ്രസിഡന്റ് മുസ്തഫ കണ്യാല അധ്യക്ഷത വഹിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അൽ അൽ ഖുർമ കെ.എം.സി.സി ജനറൽ സെക്രട്ടറി ഫൈസൽ മാലിക് എ.ആർ. നഗർ ഉദ്ഘാടനം ചെയ്തു. റഫീഖ് കുഴിമണ്ണ, ഹുസൈൻ പാറക്കോടൻ, വി.എം അബ്ബാസ് എന്നിവർ പ്രസംഗിച്ചു. മുസ്തഫ കണ്യാല ഉപഹാരം നൽകി. അബു ഇരിങ്ങാട്ടിരി സ്വാഗതവും ജിൽഷാദ് കീഴാറ്റൂർ നന്ദിയും പറഞ്ഞു




