തഹ്സീനുൽ ഖിറാഅ വിജയികൾക്കുള്ള അവാർഡ് ദാനം നടത്തി

0
458

ദമാം: ശർഖിയ്യ റൈഞ്ചിന് കീഴിൽ റമദാനിൽ നടന്ന തഹ്സീനുൽ ഖിറാഅ കോഴ്സിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റും ഏറ്റവും കൂടുതൽ മാർക്ക് നേടിയ ആദ്യ രണ്ട് സ്ഥാനക്കാർക്കുള്ള കാഷ് അവാർഡ് വിതരണവും നടത്തി. അൽകോബാർ റഫാ ഓഡിറ്റോറിയത്തിൽ നടന്ന ഫ്രീഡം സ്ക്വയർ പരിപാടിയിൽ ശർഖിയ്യ റൈഞ്ച് സെക്രട്ടറി അബ്ദുൽ നാസർ ദാരിമി അദ്ധ്യക്ഷത വഹിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏറ്റവും കൂടുതൽ മാർക്ക് നേടി ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് മദാരിസ് ഗ്ലോബൽ അക്കാഡമി സ്പോൺസർ ചെയ്ത കാഷ് അവാർഡ് വിതരണം കോട്ടയം ജില്ല സമസ്ത വൈസ് പ്രസിഡണ്ട് അബ്ദുൽ ഖാദിർ ബാഖവി നിർവ്വഹിച്ചു.സർട്ടിഫിക്കറ്റ് വിതരണം സയ്യിദ് യഹ്‌യ തങ്ങൾ നിർവ്വഹിച്ചു. യോഗത്തിന് ജോയിന്റ് സെക്രട്ടറി മൂസ അൽഅസ്അദി സ്വാഗതം ആശംസിച്ചു.